Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സി സുന്ദരി ദീപിക, രണ്ടാം സ്ഥാനം പ്രിയങ്കയ്ക്ക്

Deepika Padukone ദീപിക പദുക്കോൺ

ബോളിവുഡ് മാത്രമല്ല േലാകം തന്നെ നമ്മുടെ ക്യൂട്ട് ദീപികയുടെ സൗന്ദര്യത്തിൽ മതിമയങ്ങിയിരിക്കുകയാണെന്നു തോന്നുന്നു. എന്താണെന്നല്ലേ? സിനിമകളിലൂടെ അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച്ച വച്ചിട്ടുള്ള ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരം ദീപിക പദുക്കോൺ ഏഷ്യയിലെ 2016ലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ദീപിക ഏഷ്യയിലെ സെക്സി സുന്ദരി എന്ന നേട്ടത്തിന് അർഹയാകുന്നത്.

Priyanka പ്രിയങ്ക ചോപ്ര

സെക്സി സുന്ദരിയെന്ന വിശേഷണത്തിൽ താൻ സന്തുഷ്ടയാണെന്നു പറയുന്നു ദീപിക. പക്ഷേ സെക്സി എന്നത് ഓരോ ആളുകളിലും വ്യത്യാസപ്പെട്ടിരിക്കും. തന്നെ സംബന്ധിച്ചിടത്തോളം അവനവനെ ഉൾക്കൊണ്ട് കംഫർട്ടബിൾ ആയി ഇരിക്കുന്നതാണ് സെക്സി. ആത്മവിശ്വാസവും നിഷ്കളങ്കതയുമൊക്കെ സെക്സിയാണ്.-ദീപിക പറയുന്നു.

Alia Bhatt ആലിയ ഭട്ട്

നേരത്തെ നാലുതവണ സെക്സി പട്ടം കരസ്ഥമാക്കിയ പ്രിയങ്ക ചോപ്രയെ രണ്ടാമതാക്കിയാണ് ദീപിക ഇക്കുറി മുന്നിലെത്തിയത്. ആലിയ ഭട്ട് അഞ്ചാം സ്ഥാനത്തുണ്ട്. സനയ ഇറാനി, കത്രീന കൈഫ്, സോനം കപൂർ, പാകിസ്ഥാനി നടി മഹീറ ഖാൻ, ഗൗഹാർ ഖാൻ തുടങ്ങിയവരും ആദ്യപത്തുപേരിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പത്രം ഈസ്റ്റേൺ ഐയാണു വർഷംതോറും സെക്സി വനിതകളുടെ പട്ടിക പ്രഖ്യാപിക്കുന്നത്.