Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപം പോലെ ദീപിക

deepika-padukone02

ആത്മവിശ്വാസത്തിന്റെ ആള്‍രൂപമെന്നതു ദീപിക പദുക്കോണിന്റെ പര്യായമായി പറയാം. അഴകളവുകളുടെ കാര്യത്തില്‍ ദീപികയ്ക്കു 916 മാറ്റുതന്നെയാണ്. അക്കാര്യത്തില്‍ സ്വയം പുകഴ്ത്താന്‍ കക്ഷിക്കു തെല്ലും മടിയുമില്ല. 'ഫിറ്റ്നസി'ന്റെ കാര്യത്തില്‍ ബോളിവുഡിലെ ഏറ്റവും മിടുക്കി താന്‍തന്നെയെന്നു ദീപിക പറയുന്നു. അതേസമയം, തന്റെ ഭക്ഷണപ്രിയത്തെക്കുറിച്ചു സമ്മതിക്കാനും ദീപിക റെഡി. യാത്രകളില്‍ വ്യത്യസ്തമായ രുചികള്‍ പരീക്ഷിക്കുകയാണു തന്റെ ഹോബിയെന്നു ദീപിക പറയുന്നു. ഇത്രയൊക്കെ കഴിച്ചിട്ടും ഇങ്ങനെ സ്ലിം ബ്യൂട്ടി ആയിരിക്കുന്നതിന്റെ രഹസ്യവും ദീപിക തന്നെ വെളിപ്പെടുത്തുന്നു. വ്യായാമം ദീപികയുടെ ജീവിതത്തിന്റെ ഭാഗമാണ്. 'വര്‍ക്ക് ഒൌട്ട്' ചെയ്യുന്ന കാര്യത്തില്‍ യാതൊരു നീക്കുപോക്കുകള്‍ക്കും താന്‍ തയാറല്ലെന്നും ദീപിക പറയുന്നു.

deepika-padukone

ചര്‍മസംരക്ഷണം? ഹെല്‍ത്തി ഡയറ്റാണ് സൌന്ദര്യത്തിനുള്ള ആദ്യ പടി. പോഷകമൂല്യമുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആഴ്ചയിലൊരിക്കല്‍ ശരീരം മുഴുവന്‍ എണ്ണ തേച്ച് കുളിക്കും. എപ്പോഴും ഫേഷ്യല്‍ ചെയ്യുന്ന സ്വഭാവമൊന്നും എനിക്കില്ല. പക്ഷേ, മാസത്തില്‍ ഒരു ക്ളീന്‍ അപ്പ് മുടക്കാറുമില്ല.

മുടി സംരക്ഷണം? മുടിയടെ സംരക്ഷണത്തിന് അങ്ങനെ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. തലയില്‍ ദിവസവും വെളിച്ചെണ്ണ തേയ്ക്കാറുണ്ട്.

deepika-padukone2

മോസ്റ്റ് ഫേവറൈറ്റ്? ചോക്ക്ലേറ്റ്സ്

കളര്‍? വൈറ്റ്

ഷോപ്പിങ്ങിന് ഏറ്റവും കൂടുതല്‍ വാങ്ങുന്നത്? ഷൂസ്

ഹെയര്‍സ്റ്റൈല്‍? ലോങ് ബ്ളാക്ക് ഹെയര്‍

ഇഷ്ട ഭക്ഷണം? തായ്

ഇഷ്ട സിനിമ? ദില്‍, ദേവദാസ്

ഇഷ്ട നടന്‍? ഷാരൂഖ് , അമിതാഭാ ബച്ചന്‍

ഇഷ്ട നടി? മാധുരി ദീക്ഷിത്

ഇഷ്ട പുസ്തകം? ലിറ്റില്‍ വിമന്‍ ആന്റ് ദ് കൈറ്റ് റണ്ണര്‍

ഇഷ്ട പാനീയം? നാരങ്ങാ വെള്ളം

ഇഷ്ട വേഷം? സാരി

ഇഷ്ട ഗാനം? പഴയകാല ഹിന്ദി ഗാനങ്ങള്‍

ഇഷ്ട ആഭരണം? മോതിരവും കമ്മലും

ഡ്രസ്സിങ്ങിനെക്കുറിച്ചുള്ള സ്റ്റൈല്‍ മന്ത്ര? നമ്മള്‍ ധരിക്കുന്ന വേഷത്തില്‍ കംഫര്‍ട്ടായിരിക്കണം.

പാര്‍ട്ടിക്ക് പോകുമ്പോള്‍? അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. പക്ഷേ, എനിക്കിണങ്ങാത്ത വേഷങ്ങള്‍ ധരിക്കില്ല.

രാത്രിയില്‍ പുറത്തു പോകുമ്പോള്‍? ജീന്‍സും ഷര്‍ട്ടും

ലൊക്കേഷനില്‍? മിക്കവാറും ജീന്‍സ് ആയിരിക്കും.

ഫാഷന്‍ ഓര്‍ സ്റ്റൈല്‍? സ്റ്റൈല്‍

ഫാഷന്‍ പുലീസ് ആയാല്‍? മിനി സ്കര്‍ട്ട് ബാന്‍ ചെയ്യും

വീക്ക് പൊയ്ന്റ്? ഞാന്‍ ഭയങ്കര ഇമോഷണലാണ്. അത് തന്നെയാണ് എന്റെ വീക്ക്നെസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.