Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിനെപ്പോലെ വസ്ത്രം ചെയ്യുന്ന ആളെ മതി: ദീപിക

sharukh-deepika

ബോളിവുഡിലെ ബ്യൂട്ടി ഐക്കൺ ദീപിക പദുക്കോണിന് ഡ്രസിങ് സെൻസില്ലെന്ന് അടുത്തിടെ പറഞ്ഞത് മറ്റൊരു ബോളിവുഡ് താരമായ സോനം കപൂറാണ്. കാര്യം ചില സൗന്ദര്യപ്പിണക്കങ്ങളൊക്കെ ഉണ്ടാവുമെങ്കിലും മുഖത്തടിച്ച പോലെ ഇങ്ങനെ സ്വന്തം സ്റ്റൈൽ ഇല്ലെന്നൊന്നും പറഞ്ഞു കളയരുത് ദീപികയ്ക്ക് നല്ല സെൻസുണ്ട് എങ്ങനെയൊക്കെ ധരിക്കണമെന്ന്. മാത്രമോ താൻ ആഗ്രഹിക്കുന്ന പുരുഷൻ എങ്ങനെ വസ്ത്രം ധരിക്കുന്നയാളായിരിക്കണമെന്നു വരെ കാഴ്ച്ചപ്പാടുണ്ട്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല. തന്റെ പുരുഷൻ ഷാരൂഖ് ഖാനെപ്പോലെ വസ്ത്രം ധരിക്കുന്നവൻ ആയിരിക്കണമെന്നാണ് ദീപിക പറയുന്നത്.

ഷാരൂഖിന്റേതു പോലുള്ള ഡ്രസിങ് സ്റ്റൈൽ ആണ് തന്റെ ജീവിതത്തിൽ വരുന്ന പുരുഷന് ഉണ്ടായിരിക്കേണ്ടതെന്നാണ് ദീപിക പറയുന്നത്. അദ്ദേഹം എന്തു വസ്ത്രം ധരിച്ചാലും വളരെ കംഫർട്ടബിൾ ആണ്. അടിച്ചു പിരിഞ്ഞെങ്കിലും മുൻകാമുകൻ രൺബീർ കപൂറിനും നല്ലൊരു പേഴ്സണല്‍ സ്റ്റൈൽ ഉണ്ടെന്നു ദീപിക പറയുന്നു. ഇനി ഇവരെയൊക്കെ പുകഴ്ത്തുമ്പോൾ നിലവിലെ കാമുകനെന്നു ഗോസിപ്പു കേൾക്കുന്ന രൺവീറിനെക്കുറിച്ചു പറഞ്ഞില്ലെങ്കില്‍ മോശമാകും എന്നോർത്തിട്ടാണോ എന്തോ രണ്‍വീറിന്റെയും ഡ്രസിങ് സെൻസിനെ ദീപിക പുകഴ്ത്തിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ സ്റ്റൈൽ ഉള്ളയാളാണ് രൺവീർ. അദ്ദേഹം വളരെ ആത്മവിശ്വാസമുള്ളയാളും ഊര്‍ജസ്വലനും അങ്ങേയറ്റം ഉത്സാഹിയുമാണ്. ഇതെല്ലാം രൺവീർ ധരിക്കുന്ന വസ്ത്രധാരണത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ദീപിക പറയുന്നു.

തന്നെ കുറ്റം പറഞ്ഞ സോനത്തിന്റെ ഡ്രസിങ് സ്റ്റൈലിനെയും ദീപിക പുകഴ്ത്താൻ മറന്നില്ല. സോനവും കൽക്കിയും നല്ല ഡ്രസിങ് സ്റ്റൈൽ പിന്തുടരുന്നവരാണ്. നായികമാരിൽ ഇപ്പോഴും ആരാധന ഹേമമാലിനിയെയും ശ്രീദേവിയെയും ആണെന്നും ദീപിക പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.