Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കണ്ണുകളും നിറഞ്ഞിരുന്നു...

Dhoni

കളി ജയിക്കുമ്പോള്‍ വാഴ്ത്തുക. പരാജയപ്പെടുമ്പോള്‍ തള്ളിപ്പറയുക ഇതാണ് ടീം ഇന്ത്യയ്ക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരാധകര്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ടീം മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ വാഴ്ത്തലുകളുടെ കൊടുമുടിയില്‍ കൊണ്ടെത്തിക്കുന്ന ആരാധകര്‍, എതെങ്കിലും മത്സരത്തില്‍ അവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാതിരുന്നാല്‍ ആ കൊടുമുടിയില്‍ നിന്നും താഴേക്കിടുകയും ചെയ്യും. മാത്രമല്ല കളിക്കാരുടെ കുടുംബാംഗങ്ങളെ പോലും അധിക്ഷേപിക്കാനും ഇവര്‍ മുന്നിട്ടിറങ്ങും.

കഴിഞ്ഞ ദിവസം ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എത്ര ദേശീയ വികാരത്തിന്റെ പേരിലെന്ന് പറഞ്ഞാലും കളിക്കാരുടെ വേണ്ടപ്പെട്ടവരെ ആക്രമിക്കുന്നത് ശരിയാണോയെന്ന ചര്‍ച്ചയും സജീവമാണ്.

ചര്‍ച്ചാ വിഷയമായ മറ്റൊന്ന് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ നിലപാടുകളായിരുന്നു. ധോണി ഈ ലോകകപ്പോടെ വിരമിക്കുമോയെന്ന ചോദ്യവും ഉയര്‍ന്നു. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഇറങ്ങുമ്പോള്‍ സ്വകാര്യ ജീവിതത്തിലെ പല സന്തോഷങ്ങളും അന്യം നിന്നുപോകാറുണ്ട്. ലോകകപ്പ് കളിയില്‍ ആയിരുന്നതിനാല്‍ സ്വന്തം കുഞ്ഞിനെ ഇതുവരെ നേരിട്ട് കാണാന്‍ ധോണിയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിന് ക്യാപ്ടന്‍ കൂള്‍ ഇതുവരെ പരാതി പറഞ്ഞിട്ടുമില്ല.

വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തിയതെങ്കിലും മികച്ച പ്രകടനമാണ് അവര്‍ കാഴ്ച വച്ചത്. ഒരു തോല്‍വിയിലും വിജയത്തില്‍ അമിതമായി വികാരഭരിതനായിട്ടില്ലാത്ത ധോണി ഓസീസിനെതിരെയുള്ള പരാജയത്തിലും വികാരഭരിതനായി കണ്ടില്ല. എന്നാല്‍ ഒരു ക്യാമറ ക്ളിക്കില്‍ ആ മനസ്സ് തെളിഞ്ഞു. ആ കണ്ണുകളും നിറഞ്ഞിരുന്നു!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.