Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ്‌ലയർ കണ്ടാൽ സമ്മാനം; ദേ ഷെഫിൽ ദേ ദിലീപ്

Dileep ദേ ഷെഫിൽ ദിലീപ് എത്തിയപ്പോൾ

മലയാളികളുടെ ജനപ്രിയനായകൻ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു, സാക്ഷാൽ ദിലീപ് തന്നെ. നുണയൻ രാജാവിന്റെ കഥയാണ് പുതിയതായി ദിലീപ് പ്രേക്ഷകര്‍ക്കായി സമ്മാനിച്ച ചിത്രം. പുതിയ വിശേഷം എന്താണെന്നോ കിങ്‌ലയർ കാണുന്നവർക്കായി കിടിലന്‍ സമ്മാനമാണ് ദിലീപും ദേഷെഫും നൽകുന്നത്. ഇക്കാര്യം ദേഷെഫിന്റെ എപ്പിസോഡിലൂടെയാണ് ദിലീപ് അറിയിച്ചത്. കിങ്‌ലയർ കണ്ടതിനു ശേഷം സിനിമാടിക്കറ്റ് അഡ്രസ് സഹിതം ദേഷെഫിലേക്ക് അയച്ചാൽ മാത്രം മതി, നറുക്കെടുപ്പിൽ വിജയിയാകുന്നവർക്ക് ഉഗ്രൻ സമ്മാനമായിരിക്കും ലഭിക്കുക.

പ്രിയനടനെ വീണ്ടും കാണാനും കിങ്‌‌ലയർ വിശേഷങ്ങൾ അറിയുന്നതിനുമായി കാത്തിരിക്കുകയായിരുന്നു മത്സരാർ‍ഥികൾ. കിങ്‌ലയറിലെ കെട്ടിടത്തിനു മുകളിൽ നിന്നു കുളിച്ച സീനിനെപ്പറ്റി താരം തമാശരൂപേണ താരം മറുപടി പറഞ്ഞു. മലയാള സിനിമയിൽ വൈറ്റില ജങ്ഷനിൽ നിന്നു കുളിക്കുന്ന ആദ്യ നടൻ താനായിരിക്കും. ഒപ്പം ഇഷ്ട ഭക്ഷണത്തെക്കുറിച്ചും ദിലീപ് പങ്കുവച്ചു. അമ്മയുണ്ടാക്കുന്നതില് ഏറ്റവും ഇഷ്ടം ഓലൻ ആണ്.

ഇനി ലോക നുണയനെ അവതരിപ്പിച്ച തനിക്ക് യഥാര്‍ഥ ജീവിതത്തിലും ഒരിക്കൽ നുണ പറഞ്ഞതിന്റെ പേരിൽ പണി കിട്ടിയെന്നും ദിലീപ് പറയുന്നു. 1991ല്‍ ഗള്‍ഫിലേക്കു പോയ സമയത്തായിരുന്നു അത്. പെട്ടിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വല്ലതും ഉണ്ടോയെന്നു കസ്റ്റംസുകാർ ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. പിന്നീടു പിടിക്കപ്പെട്ടപ്പോൾ നല്ല ചീത്തവിളി കേട്ടെന്നു മാത്രമല്ല പിഴയും ഒടുക്കിയാണു തിരിച്ചെത്തിയത്. ആ നുണ കാരണം പിന്നീടൊരു മൂന്നുമാസക്കാലം ഉറങ്ങിയിട്ടില്ല. അതിനുശേഷം എല്ലാവരോടു ഉള്ളതായിതന്നെ പറയുമെന്നും ദിലീപ് പറയുന്നു.