Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും ഗർഭം ധരിച്ചാൽ കിം കർദാഷിയാനു മരണസാധ്യത

Kim Kardashian കിം കര്‍ദാഷിയാൻ

പ്രശസ്ത അമേരിക്കൻ മോഡലും സെലിബ്രിറ്റിയുമായ കിം കര്‍ദാഷിയാനു ഡോക്ടർമാരുടെ താക്കീത്. കിം ഇനി ഒരുവട്ടം കൂടി ഗർഭം ധരിച്ചാൽ മരണസാധ്യത വർധിക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. കിമ്മിന് ഇപ്പോള്‍ 3 വയസ്സുകാരിയായ മകളും 11 മാസം പ്രായമുള്ള മകനും ഉണ്ട്. ഇനി ഒരു പ്രസവം കൂടി താങ്ങാനുള്ള ആരോഗ്യം കിമ്മിന് ഇല്ലാത്തതാണു കാരണം.

രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന്  ആരോഗ്യപരമായ പല ബുദ്ധിമുട്ടുകളും കിമ്മിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിനിടെയാണ്  കിം മൂന്നാമതും ഗർഭിണിയാണ് എന്ന വാർത്ത വന്നത്. എന്നാൽ ഇതു സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ മാത്രമാണ് എന്ന് കിമ്മിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

രോഗാണുബാധയോ വൃക്കയുടെ തകരാറോ മൂലം രക്തത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞു കൂടുന്ന രോഗം കിമ്മിനുണ്ട്. ഈ രോഗാവസ്ഥ കിമ്മിന്റെ മുന്‍പുള്ള രണ്ട് പ്രസവസമയത്തും അനുഭവപ്പെട്ടിരുന്നു. അതിനാൽ മൂന്നാമതൊരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് അപകടമാണെന്നാണ് കിമ്മിനെ ചികിൽസിക്കുന്ന  ഡോ.ക്രെയ്ന്‍ വ്യക്തമാക്കുന്നത്. 

ഇനിയും രക്തം വിഷമയമാകുന്നതോ‌ടെ ആയുസ് കുറയുമെന്നാണ് ക്രെയ്ൻ പറയുന്നത്. എന്നാൽ രണ്ടു കുട്ടികളുള്ള തനിക്ക് മൂന്നാമത് ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ട് പക്ഷെ, ആദ്യരണ്ടു പ്രസവത്തേക്കാൾ അപകടകരമാകും മൂന്നാമത്തെ പ്രസവം എന്ന തിരിച്ചറിവ് തന്നെ ഭയപ്പെടുത്തുന്നു എന്നു കിം പറഞ്ഞു.