Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാടന്‍ കാടുകളിലേക്ക് അമൽഡയ്ക്കൊപ്പം ഒരു യാത്ര

amalda liz

യാത്രകളെ പ്രണയിക്കുന്നവര്‍ക്കൊക്കെയും അത്രമേൽ പ്രിയമാണു കാടുകളോടും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പല മായക്കാഴ്ച്ചകൾക്കും നൽകാനാകാത്ത അനുഭൂതിയാണ് കാടുകൾ നമുക്കു നൽകുക. പ്രകൃതിയോട് അത്രമേൽ അലിഞ്ഞുചേർന്ന് ജീവജാലങ്ങളെയും കാനനസമ്പത്തിനെയും കണ്ടും അനുഭവിച്ചുമുള്ള ആ യാത്രയുടെ സുഖം എത്രപറഞ്ഞാലും മതിവരില്ല. കാടുകളുടെ കണക്കെ‌ടുത്താൽ മുന്നിലുണ്ടാകും നമ്മുടെ വയനാട്. പച്ചപ്പു നിറഞ്ഞ ആ വനവീഥിയിലൂടെയുള്ള യാത്ര വിവരണാതീതമാണ്.

നെഹ്റു ട്രോഫി വള്ളംകളി-പായിപ്പാടൻ ചുണ്ടന്റെ പരിശീലനം 360 ഡിഗ്രി ദൃശ്യമികവിൽ കാണാം

മനോരമ ഓൺലൈന്റെ ഗ്ലിംപ്സസ് ഓഫ് കേരളയ്ക്കു വേണ്ടി തന്റെ നാ‌ടായ വയനാ‌ടിനെക്കുറിച്ചു പ്രേക്ഷകർക്കു പങ്കുവെക്കുകയാണ് നടിയും മോഡലുമായ അമൽഡ ലിസ്. 360 ഡിഗ്രി വിഡിയോയുടെ ദൃശ്യമികവോടെ വയനാടൻ കാഴ്ചകൾ കാണാം. ചുരങ്ങളും കാടും മേ‌ടും മാത്രമല്ല വിനോദസഞ്ചാരത്തിന്റെ പുത്തൻ അനുഭവങ്ങൾ തീർക്കുന്ന റിസോർട്ടുകളും അഡ്വഞ്ചർ ഹബുകളുമൊക്കെയും വയനാടിന്റെ പ്രൗഢി വിളിച്ചോതുന്നവയാണ്.

നടി അനു ഇമ്മാനുവല്‍ കോട്ടയം വിശേഷങ്ങൾ പങ്കുവെക്കുന്ന 360 ഡിഗ്രി വിഡിയോ കാണാം

മലയാളിയെന്ന പേരിനു കാരണഭൂതരായ മലയരുടെ ഈ നാടിന്റെ നേർക്കാഴ്ച്ച ഒരുക്കുകയാണ് ഈ വിർച്വൽ വിഡിയോ. വയനാടൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത നാടൻ വേഷങ്ങളിലും ആധുനിക വേഷങ്ങളിലുമാണ് വിഡിയോയിൽ അമൽഡ പ്രത്യക്ഷപ്പെടുന്നത്. കബനി നദിയുടെ കളകളം കേട്ടുണരുന്ന നീലഗിരി ശൃംഖലയാൽ ചുറ്റപ്പെട്ട ആ നാടിനെ വിർച്വൽ റിയാലിറ്റി കാഴ്ച്ചയിലൂടെ അടുത്തറിയുന്നതും മറ്റൊരു പുത്തൻ അനുഭവമാകുമെന്നുറപ്പാണ്.

റിമ കല്ലിങ്കലിനൊപ്പം പൂരങ്ങളുടെ നാടായ തൃശൂർ വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ കാണാം

കേരളത്തിൽ നിന്നുള്ള ആദ്യ വെർച്വൽ റിയാലിറ്റി അനുഭവവുമായാണ് ‘മനോരമ 360' രംഗത്തെത്തിയത്. മുകളിലും താഴെയും വശങ്ങളിലുമുള്ള കാഴ്‌ചകളിലൂടെ ദൃശ്യത്തിന്റെ പൂർണ അനുഭവമാണു വിആർ പകർന്നുനൽകുന്നത്. നേരത്തെയും കേരളത്തിലെ വിവിധ ജില്ലകളുടെ വിശേഷങ്ങളുമായി നിരവധി പ്രതിഭകൾ മനോരമ ഓണ്‍ലൈന്റെ വിർച്വൽ റിയാലിറ്റി വിരുന്നിനൊപ്പം പങ്കുചേർന്നിരുന്നു.

കണ്ണൂരിലെ തെയ്യം വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ-വിർച്വൽ റിയാലിറ്റിയിലൂടെ കാണാം

വിആർ ആസ്വദിക്കാൻ സ്‌മാർട്ഫോണും പ്രത്യേക കണ്ണടകളും ആവശ്യമാണ്. കണ്ണടകൾ 190 രൂപ മുതൽ ആമസോൺ അടക്കമുള്ള സൈറ്റുകളിൽനിന്നു വാങ്ങാം. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ കാർഡ്‌ബോർഡ് എന്ന ആപ്ലിക്കേഷനിലൂടെ ഈ കാഴ്‌ചകൾ കാണാം.

സനുഷയും അനുജൻ സനൂപും കാസർഗോഡ് ജില്ലയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് വിർച്വൽ റിയാലിറ്റിയിലൂടെ കാണാം