Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ഡി 3യിൽ ജിപി ഇല്ല?

യമുനായാമി യമുനായാമി

പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ മഴവിൽ മനോരമയുടെ ഡി 4 ഡാൻസിന്റെ മൂന്നാം സീസണായ ഡി 3 മാർച്ച് 28ന് ആരംഭിക്കും. ഡി 3 പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമാണ് ഈ സീസണിലും അവതാരകർ ഗോവിന്ദ് പദ്മസൂര്യയെന്ന ജിപിയും പേളിയും തന്നയാണോ എന്ന്? ജിപിയ്ക്ക് പകരം പുതിയ അവതരാകൻ എത്തുന്നത് അറിഞ്ഞതു മുതൽ കേട്ടവർ കേട്ടവർ ഉന്നയിക്കുന്ന മറ്റൊരു സംശയമാണ്  എന്തുകൊണ്ട് ഡി 3യിൽ ജിപി ഇല്ല? ഉത്തരം പ്രോഗ്രാം പ്രൊഡ്യൂസറായ യമുനായാമി വ്യക്തമാക്കുന്നു.

gp-pearly2 ജിപിയും പേളിയും

പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ജിപിയെപ്പോലെയൊരു അവതാരകനെ എന്തുകൊണ്ടാണ് മാറ്റിയത്?

ജിപിയെ ആരും മാറ്റിയതല്ല. ജിപിയ്ക്ക് മറ്റൊരു പ്രമുഖ ചാനലുമായി കരാറുണ്ട്. കരാറ് അനുസരിച്ച് അവിടെ പരിപാടി അവതരിപ്പിക്കുമ്പോൾ ഇവിടെ ഡി 3യും അവതരിപ്പിക്കാൻ സാധിക്കില്ല. ഡി 2 കഴിഞ്ഞപ്പോൾ തന്നെ ജിപിയ്ക്ക് പുതിയ കരാറായിക്കഴിഞ്ഞു. ജിപിയുടെ ആ ഷോ കഴിയുന്നിടംവരെ നമുക്ക് കാത്തിരിക്കാൻ സാധിക്കില്ലല്ലോ? അതുകാരണം പുതിയ അവതാരകനെ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു. ജിപിയെ മനപൂർവ്വം മാറ്റിയതാണെന്നാണ് പലരുടെയും ധാരണ. ജിപി ഇല്ലാത്തതിന്റെ പേരിൽ എനിക്ക് ഒരുപാട് ഭീഷണികൾ പോലും വരാറുണ്ട്. ജിപിയ്ക്ക് എപ്പോൾ വേണമെങ്കിലും ഡി 4 ഡാൻസിലേക്ക് തിരിച്ചു വരാം. അടുത്ത സീസണിൽ ചിലപ്പോൾ ജിപി തന്നെയായിരിക്കും അവതാരകൻ. ഡി 4 ഡാൻസ് കുടുംബത്തിലെ അംഗമാണ് ജിപി ഇപ്പോഴും.

gp-i2 ഗോവിന്ദ് പദ്മസൂര്യ

ജിപി ആർജിച്ച പ്രശസ്തി പുതിയ അവതാരകനെ തിരഞ്ഞെടുക്കുമ്പോൾ വെല്ലുവിളിയായിരുന്നോ?

തീർച്ചയായും കടുത്ത മാനസികസമർദ്ദത്തിലായിപ്പോയ സമയമായിരുന്നു. ജിപിയെ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അങ്ങനെയൊരാളില്ലാതെ ഡി 4 തുടങ്ങുന്നത് വെല്ലുവിളി തന്നെയാണ്. ജിപിയ്ക്ക് പ്രേക്ഷകർ നൽകിയ സ്നേഹവും സ്വീകാര്യതയും പുതിയ അവതാരകന് നേടിയെടുക്കണം.  

വെറുതെ അല്ല ഭാര്യയിൽ ശ്വേത മേനോനു പകരം റിമി ടോമിയെ അവതാരകയാക്കിയപ്പോഴും ഇതേ മാനസിക സംഘർഷം അനുഭവിച്ചിരുന്നു. ശ്വേതയുടെ സ്ഥാനത്ത് റിമിയെ പ്രേക്ഷകർ അംഗീകരിക്കുമോയെന്ന പേടിയുണ്ടായിരുന്നു. എന്നാൽ ശ്വേതയെപ്പോലെ തന്നെ റിമിയേയും പ്രേക്ഷകർ സ്വീകരിച്ചു. ജിപിയ്ക്ക് പകരം വരുന്ന ആളോടും പ്രേക്ഷകർ  സ്നേഹം കാണിക്കുമെന്നാണ് വിശ്വാസം.  പ്രേക്ഷകരാണ് ഡി 4 ഡാൻസിന്റെ ശക്തിയും വിജയവും. 

gp-pearly ജിപിയും പേളിയും

ജിപി എങ്ങനെയാണ് ഡി 4 ഡാൻസിന്റെ ഭാഗമാകുന്നത്?

ഒന്നും ഒന്നും മൂന്നിന്റെ പ്രൊഡ്യൂസറായിരിക്കുന്ന സമയത്താണ് ഞാൻ ജിപിയെ ആദ്യമായി കാണുന്നത്. അന്ന് അതിഥിയായിട്ടാണ് ജിപി എത്തിയത്. ഡി 4 ഡാൻസിന് ശ്രീജിത്തിന്റെ സ്ഥാനത്ത് പുതിയ അവതാരകനെ അന്വേഷിക്കുന്ന സമയമായിരുന്നു. ഒന്നും ഒന്നും മൂന്നിൽ കൊടുത്ത ടാസ്ക്കുകൾ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ വ്യത്യസ്തമായിട്ടായിരുന്നു ജിപി ചെയ്തത്. ആ വ്യത്യസ്തതയാണ് ജിപിയെ അവതാരകനാക്കിയാലോ എന്ന് തോന്നിച്ചത്. അങ്ങനെയാണ് ജിപി ഡി 4 ഡാൻസ് കുടുംബത്തിലെ അംഗമാകുന്നത്. 

gp-i ഗോവിന്ദ് പദ്മസൂര്യ

ആരാണ് പുതിയ അവതാരകന്?

അത് സർപ്രൈസാണ്. ഒരു കാര്യം ഏതായാലും പറയാം ജിപിയ്ക്ക് പകരക്കാരനല്ല പുതിയ ആങ്കർ. ജിപിയ്ക്ക് അയലത്തെ വീട്ടിലെ പാവം പയ്യൻ ഇമേജായിരുന്നെങ്കിൽ പുതിയ ആൾക്ക് അയലത്തെ വീട്ടിലെ കുറുമ്പൻ പയ്യന്റെ ഇമേജ് ആയിരിക്കും ഉണ്ടാവുക. പുതിയ അവതാരകന് നന്നായി ചെയ്യാൻ പറ്റുമോയെന്ന് ഞങ്ങൾക്ക് നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷെ ഞങ്ങളെയൊക്കെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനമാണ് പുതിയ പയ്യൻസ് കാഴ്ച്ചവെച്ചത്. 

പുതിയ സീസൺന്റെ പ്രത്യേകത എന്തെല്ലാമാണ്? 

പ്രധാന പ്രത്യേകത മൂന്ന് തരത്തിലുള്ള മത്സരങ്ങളായിരിക്കും ഇത്തവണ ഡി 3യിൽ ഉണ്ടാവുക- സോളോ, ഗ്രൂപ്പ്, ടീം. അതിനാൽ തന്നെ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സാധാരണ മുപ്പതോ ഇരുപതോ മത്സരാർഥികളുള്ള സ്ഥാനത്ത് ഇത്തവണ 200 മുതൽ 300 വരെയുള്ള മത്സരാർഥികളുണ്ട്. അതിനാൽ വെല്ലുവിളികളും കൂടുതലാണ്. 

gp ഗോവിന്ദ് പദ്മസൂര്യ

സമൂഹത്തിലെ നാനാതുറകളിലുമുള്ള മത്സരാർഥികളുണ്ട്. ഭിന്നലിംഗത്തിൽപ്പെട്ട ഒരു മത്സരാർഥിവരെയുണ്ട് ഇത്തവണത്തെ സീസണിൽ.  ജീവതത്തിലെ കഷ്ടപ്പാടുകളിൽ നിന്നുമൊരു മോചനം നേടാനുള്ള വഴിയെന്നോണം മത്സരത്തിൽ പങ്കെടുക്കാൻ എത്തിയവരുണ്ട്. ഒരു മത്സരാർഥിയുടെ അമ്മയ്ക്ക് കാൻസറാണ്, ഹോട്ടലിൽ പാത്രം കഴുകിയാണ് അയാൾ ഉപജീവന മാർഗം കണ്ടെത്തുന്നത്. മത്സരത്തിൽ വിജയിക്കുന്നതിനേക്കാൾ ഉപരി സ്വന്തം കഴിവ് പ്രദർശിപ്പിച്ച് കൂടുതൽ അവസരങ്ങൾ നേടാനുള്ള വേദിയായിട്ടാണ് പലരും ഡി 3യെ കാണുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മാറ്റുരയ്ക്കാൻ ഇത്തവണ എത്തിയിട്ടുണ്ട്. വിധികർത്താകൾക്ക് മാറ്റമില്ല. ഡി 4 ഡാൻസ് എന്ന കുടുംബം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും എത്തുകയാണ്. 

Your Rating: