Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷനിൽ മുങ്ങി ഗ്രാമിയുടെ ചുവന്ന പരവതാനി!

Grammy Awards ഗ്രാമി പുരസ്കാര വേദിയിലെത്തിയ ഗായിക എല്ലി സൗഫി

സംഗീതലോകത്തെ ഓസ്കാർ വന്നെത്തിയിരിക്കുകയാണ്. പാട്ടുലോകത്തെ പ്രഗത്ഭർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കുന്ന വേദി അഥവാ ഗ്രാമി. അമ്പത്തിയെട്ടാമത് ഗ്രാമി പുരസ്കാര വേദിയിലേക്ക് വന്നെത്തിയ പ്രതിഭകളൊക്കെയും ഫാഷൻ സെൻസു കൊണ്ടും വാർത്തകളിലിടം നേടുകയാണ്. വ്യത്യസ്തവും മനോഹരവുമായ ഫാഷൻ ഐക്കണുകളിലൂടെ ചുവപ്പു പരവതാനിയിൽ ഒഴുകി നടക്കുമ്പോൾ കാണികളും അമ്പരപ്പോടെ നോക്കുകയാണ് ഈ പ്രതിഭകളുടെ സൗന്ദര്യബോധത്തെ.

Grammy Awards ഗ്രാമി പുരസ്കാര വേദിയിലെത്തിയ ഗായിക ലേഡി ഗാഗ

സംഗീതത്തിന്റെ രാജകുമാരി ലേഡി ഗാഗ താൻ‌ കീഴടക്കുന്ന ഓരോ വേദികളിൽപ്പോലും വെറൈറ്റി കൊണ്ട് അമ്മാനമാടുന്നയാളാണ്. ഗ്രാമിയിലും നമ്മുടെ ലേഡി ഒട്ടും കുറച്ചില്ല. ഓറഞ്ച് നിറമുള്ള മുടിയും നീല വസ്ത്രവുമാണ് ഗാഗയുടെ തിളക്കം കൂട്ടിയത്. നീലനിറത്തിലുള്ള സ്യൂട്ട് സ്റ്റൈൽ സ്പേസ് തീംഡ് ഡ്രസിനു ചേരുന്ന വിധത്തിൽ കടുപ്പത്തിൽ കണ്ണിനു മുകളിൽ ചെയ്ത മേക്അപ്പും ഗാഗയെ വ്യത്യസ്തയാക്കി.

Grammy Awards ഗ്രാമി പുരസ്കാര വേദിയിൽ ഗായകൻ ജസ്റ്റിൻ ബീബറും സഹോദരൻ ജാക്സണും

പോപ് ലോകത്തെ കുട്ടിഗായകന്‍ ജസ്റ്റിൻ ബീബറും ഒട്ടും കുറച്ചില്ല. അര്‍ധ സഹോദരൻ ജാക്സണിനൊപ്പം എത്തിയ ബീബർ വെള്ളയും കറുപ്പും കോമ്പിനേഷനിലുള്ള കോട്ടിലും സ്യൂട്ടിലും കൂടുതൽ സുന്ദരനായി.

Grammy Awards ഗ്രാമി പുരസ്കാര വേദിയിൽ ഗായികമാരായ സെലീന ഗോമസും ടെയ്‍ലർ സ്വിഫ്റ്റും

ടെയ്‍ലർ സ്വിഫ്റ്റും സെലീന ഗോമസുമാണ് ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടർന്ന മറ്റു താരങ്ങൾ. റെഡ് കാർപറ്റിൽ തോളോടു േതാൾ ചേർന്നു ഇരുവരും എത്തിയപ്പോൾ കാണികൾ ആദ്യമാരെ നോക്കുമെന്നു ആശയക്കുഴപ്പത്തിലായി. കുട്ടിത്തം തുളുമ്പുന്ന സെലീന ഗോമസ് തിളക്കമാർന്ന നീളൻ ഗൗണിൽ എന്നത്തെയുംപോലെ സുന്ദരിയായി. സ്വിഫ്റ്റിന്റെ വസ്ത്രമാണ് നിറം െകാണ്ടും ഡിസൈൻ കൊണ്ടും കാണികളെ ആകർഷിച്ചെന്നു പറയാതെവയ്യ. വീതി കുറഞ്ഞ ടോപ്പും പിങ്ക് നിറത്തിലുള്ള ഹൈ വെയ്സ്റ്റ് സ്കർട്ടും കിടലൻ ലുക് നൽകി.

Grammy Awards ഗ്രാമി പുരസ്കാര വേദിയിൽ ഏരയാന ഗ്രാൻഡെയും സിയാരയും

ഏരിയാന ഗ്രാൻഡെ ചുവപ്പു പരവതാനിയോടു കൂട്ടുകൂടും വിധത്തിൽ ചുവപ്പു ഗൗൺ ആണ് അണിഞ്ഞത്. സംഗതി ക്ലാസിക് ലുക് ആണു നൽകുന്നതെന്നു പ്രത്യേകം പറയേണ്ടല്ലോ. സിയാരയുടെ വസ്ത്രവും മേനി പ്രദർശനമുണ്ടെങ്കിൽക്കൂടിയും ലളിതവും പ്രൗഡവുമായിരുന്നു.

Grammy Awards ഗ്രാമി പുരസ്കാര വേദിയിയിലെത്തിയ ഗായിക ടോവ് ലോ

മൂക്കുത്തി ഇവിടെ മാത്രമല്ല കേട്ടോ അങ്ങു ഗ്രാമിയിലും ട്രെൻഡിങ് ആയിരുന്നു. പാട്ടെഴുത്തുകാരിയും ഗായികയുമായ ടോവ് ലോയുടെ വശ്യസൗന്ദര്യത്തിൽ മൂക്കുത്തിയുടെ സ്ഥാനം ചെറുതൊന്നുമല്ല. കറുത്ത വസ്ത്രത്തിനൊപ്പം കറുത്ത നിറത്തിലുള്ള മൂക്കുത്തി തന്നെയാണ് താരത്തിന്റെ മാറ്റു കൂട്ടിയത്.

Grammy Awards ഗ്രാമി പുരസ്കാര വേദിയിലെത്തിയ ജോണി ഡെപ്പും ഹോളിവുഡ് വാംപയേഴ്സ് ബാന്‍ഡ്മേറ്റ്സും

ഹോളിവുഡിന്റെ ഇതിഹാസ നടനും സംഗീതജ്ഞനുമായ ജോണി ഡെപ്പും ഗ്രാമിയിലെ തിളങ്ങും താരമായിരുന്നു. ഹോളിവുഡ് വാംപയേഴ്സ് ബാന്‍ഡ്മേറ്റ്സ് ജോ പെറിയ്ക്കും ആലീസ് കൂപ്പറിനുമൊപ്പം നിൽക്കുന്ന േജാണി ഡെപ്പ് ക്ലാസ് ലുക്കിൽ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.