Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൻസികയ്ക്ക് തൃഷയോട് സിസ്റ്റർ റൊമാൻസ്

Trisha with Hansika

ഒരേതൂവൽപക്ഷികൾ എന്ന പദം ഇപ്പോൾ ഏറ്റവുമധികം ചേരുന്ന സ്റ്റണ്ണിങ് സ്റ്റാർസ് തൃഷയും ഹൻസികയുമാകും. നീണ്ട നാളത്തെ പ്രണയബന്ധങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞ് സിനിമയിൽ മുമ്പത്തേതിലും സജീവമായിരിക്കുകയാണ് ഇരുവരും. പ്രേമം ബ്രേയ്ക്ക്അപ് ആയെന്നുകരുതി വിഷാദകാമുകിമാരായി ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരിക്കുകയല്ല രണ്ടാളും. കൈനിറയെ പുത്തൻ ചിത്രങ്ങളുമായി സെറ്റുകളിലേക്ക് ഓടിനടക്കുകയാണ് ഇൗ തെന്നിന്ത്യൻ സുന്ദരികൾ. തൃഷയുമായി ‘സിസ്റ്റർ റൊമാൻസ്’ എന്ന ക്യാപ്ഷനോടെ ട്വിറ്ററിൽ ഹൻസിക പോസ്റ്റ് ചെയ്ത ചിത്രമാണ് ഇരുവരുടെയും റൊമാൻസ് പരസ്യമാക്കിയിരിക്കുന്നത്. ഒരു പടലപ്പിണക്കങ്ങളുമില്ല, സിസ്റ്റർ റൊമാൻസ് മാത്രം എന്ന ക്യാപ്ഷനോടെ ഹൻസിക പോസ്റ്റ് ചെയ്ത ചിത്രം ‘അതെ, ഹീറോയിൻസിനും സുഹൃത്തുക്കളാകാം’ എന്നു പറഞ്ഞു തൃഷയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും സൗഹൃദത്തിൽ ആശംസകളർപ്പിച്ച് നടൻ ആര്യയും ട്വീറ്റ് ചെയ്തിരുന്നു. ആറാൻമണി 2 എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനിടയിലെ ഫോട്ടോയാണ് ഇരുവരും ആരാധകർക്കായി പങ്കുവച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.