Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളൊരുങ്ങി അരങ്ങൊരുങ്ങി, ഭാജിയും ഗീതയും ഒരുങ്ങി...

Harbhajan Singh

ക്രിക്കറ്റ് ലോകവും ബോളിവുഡും കാത്തിരുന്ന വിവാഹത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. വരുന്ന 29ന് ഇന്ത്യയു‌ടെ സൂപ്പർ സ്പിന്നർ ഹർഭജൻ സിംഗ് എന്ന ഭാജിയും ബോളിവുഡ് സുന്ദരി ഗീതാ ബസ്രയും വിവാഹിതരാവുകയാണ്. വിവാഹത്തിന് ഇരുവരും അണിഞ്ഞൊരുങ്ങുന്നത് എങ്ങനെയാകുമെന്നു കാത്തിരിക്കുകയാണ് ആരാധകർ. ഭാജി പഞ്ചാബി വസ്ത്രമായ ആച്കാനും ഗീത ലെഹങ്കയും അണിയുമെന്നാണ് റിപ്പോർട്ടുകൾ

എംബ്രോയ്ഡറിയോടു കൂടിയ കടും വയലറ്റ് നിറത്തിലുള്ള ആച്കാനാകും ഹർഭജൻ സിംഗ് അണിയുക. ഗുരുദ്വാര ചടങ്ങിനായി പീച്ച് കളർ കുർത്തയും അണിയും. ഹർഭജൻ സിംഗിനായുള്ള വസ്ത്രം ഡിസൈൻ ചെയ്യുന്നത് പ്രശസ്ത ഫാഷൻ ഡിസൈനറായ രാഘവേന്ദ്ര റാത്തോർ ആണ്. കല്യാണത്തിനു മുമ്പു നടത്തുന്ന സംഗീത പരിപാടിയില്‍ ഓറഞ്ച് നിറത്തിലുള്ള ലളിതമായ കുർത്തയും വെയ്സ്റ്റ് കോട്ടുമാണ് ഭാജി ധരിക്കുക എന്ന് രാഘവേന്ദ്ര റാത്തോർ അറിയിച്ചു.

ഗീത ബസ്രയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈൻ ചെയ്യുന്നത് അർച്ചന കോച്ചാർ ആണ്. പരമ്പരാഗത രീതിയിലുള്ള ചുവപ്പും സ്വർണ്ണ നിറവും ഇടകലർന്ന ലെഹങ്കയായിരിക്കും ഗീത അണിയുക. റിസപ്ഷനു മിറർ വർക് ചെയ്ത ഇലക്ട്രിക് ബ്ലൂ നിറത്തിലുള്ള ലെഹങ്കയും മെഹന്ദിയ്ക്കായി നാരങ്ങാ മഞ്ഞ നിറത്തിൽ പിങ്കും സിൽവറും ചേർന്ന എംബ്രോയ്ഡറിയോടു കൂടിയ ലെഹങ്കയിലുമാണ് ഗീത അവതരിക്കുകയെന്ന് അര്‍ച്ചന പറഞ്ഞു.

ഗീത ബസ്രയും ഹർഭജനും പ്രണയത്തിലാണ് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നുവെങ്കിലും തങ്ങൾക്കിടയിൽ സൗഹൃദം മാത്രമാണെന്നായിരുന്നു ഇരുവരുടെയും വാദം. ദിൽ ദിയാ ഹേ, ദി ട്രെയിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് ഗീത ബസ്ര. എന്തായാലും കേട്ടിടത്തോളം അത്ര ലളിതമൊന്നുമല്ല ഈ ക്രിക്കറ്റ്- ബോളിവുഡ് താരവിവാഹം. കാത്തിരിക്കാം ഇനിയുള്ള ഒരുക്കങ്ങൾക്കും ആഡംബരങ്ങള്‍ക്കുമായി...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.