Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രാണി മുഖർജി എന്റെ പ്രിയ സുഹൃത്ത്: രാഖി സാവന്ത്

Rakhi

വിവാദ പരാമർശങ്ങളിലൂടെ എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബോളിവുഡ് നടി രാഖി സാവന്ത്. ഇപ്പോഴിതാ തന്റെയൊരു പുതിയ സൗഹൃദത്തെ വെളിപ്പ‌െടുത്തിയാണ് രാഖി വാർത്തയിൽ ഇടം നേടുന്നത്. മറ്റാരുമല്ല, വൈരാഗ്യംമൂത്ത് സ്വന്തം മകളെ കൊലപ്പെടുത്തിയ ഇന്ദ്രാണി മുഖർജി തന്റെ പ്രിയ സുഹൃത്താണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഇന്ദ്രാണി മുഖർജിയുടെ കഥാപാത്രത്തെ ഉടൻ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതും രാഖി സാവന്ത് തന്നെയാണ്. തങ്ങൾ ഇരുവരും ഒന്നിച്ച് ഒരുപാട് പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇന്ദ്രാണി മുഖര്‍ജി കുറ്റം ചെയ്തുവെന്നു വിശ്വസിക്കുന്നില്ലെന്നും രാഖി പറഞ്ഞു.

ഞങ്ങൾ വർഷങ്ങളായി സഹൃത്തുക്കളാണ്. പക്ഷേ ഇപ്പോഴത്തെ വാർത്ത കേട്ടപ്പോൾ ശരിക്കും ഞാൻ ഞട്ടി. അതെന്റെ പ്രിയസുഹൃത്ത് ഇന്ദ്രാണിയാണെന്ന് ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. ഇന്ന് ഇന്ദ്രാണി തനിച്ചാണ്, അതുകൊണ്ട് അവരുടെ കൂടെ ഞാൻ വേണം. അവൾക്ക് അനുഗ്രഹങ്ങൾ ആവശ്യമുണ്ട് അതുകൊണ്ടാണ് ഇന്ദ്രാണിയുടെ കഥ ആസ്പദമാക്കി ഒരു സിനിമ ആലോചിച്ചത്. മാധ്യമങ്ങൾക്കും ഓഡിയൻസിനും പോലീസിനും അറിയാത്തത്, എനിക്കറിയാം പക്ഷേ അതു ഞാൻ ആരുമായും പങ്കുവക്കില്ല. നിങ്ങൾക്ക് എന്റെ ചിത്രത്തിലൂടെ കാണാമെന്നും രാഖി കൂട്ടിച്ചേർക്കുന്നു.

ഏക് കഹാനി ജൂലീ കീ എന്നു പേരിട്ടിരിക്കുന്ന ചിത്രം പൂർണമായും ഷീനാബോറ കൊലക്കേസ് ആസ്പദമാക്കിയുള്ളതായിരിക്കും. മകൾ ഷീന ബോറയെ 2012 ഏപ്രിൽ 24ന് കാറിൽ വച്ചു കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ഇന്ദ്രാണി സമ്മതിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 25നാണ് കേസുമായി ബന്ധ്പപെട്ട് ഇന്ദ്രാണി അറസ്റ്റിലായത്. സ്റ്റാർ ഇന്ത്യ‍ മുൻ സിഇഒ പീറ്റർ മുഖർജിയാണ് ഇന്ദ്രാണി മുഖർജിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്.