Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണി?

Aishwarya Rai അറുപത്തിയൊമ്പതാമത് കാന്‍ ഫെസ്റ്റിവലിൽ എത്തിയ ഐശ്വര്യ റായ്

കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ബോളിവു‍ഡ് സുന്ദരി ഐശ്വര്യ റായ്. അറുപത്തിയൊമ്പതാമത് കാന്‍ ഫെസ്റ്റിവലിലും ആഷ് തന്റെ പതിവു തെറ്റിക്കാതെ വ്യത്യസ്തയും സുന്ദരിയുമായി ചുവപ്പു പരവതാനിയിൽ ചുവടുവച്ചു. കാൻ ഫെസ്റ്റിൽ അവതരിക്കുന്നതാരങ്ങളുടെ വസ്ത്രധാരണത്തെയും മേക്കപ്പിനെയും പുകഴ്ത്താനും വിമർശിക്കാനും ഫാഷൻ ലോകത്തെ പ്രമുഖര്‍ മുതൽ മുന്നിലുണ്ടാകാറുണ്ട്. ഇത്തവണ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് കാനിലെ ഐശ്വര്യ റായിയുടെ വസ്ത്രമോ ലുക്കോ ഒന്നുമല്ല മറിച്ച് താരം വീണ്ടും ഗർഭിണിയാണോയെന്നാണ്.

Aishwarya Rai അറുപത്തിയൊമ്പതാമത് കാന്‍ ഫെസ്റ്റിവലിൽ എത്തിയ ഐശ്വര്യ റായ്

ലോറീലിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഐശ്വര്യ അലി യൂന്‍സ് ബ്രാൻഡിന്റെ ബീഡഡ് കേപ് ഗൗണിൽ ചുവടുവച്ചതാണ് ഗോസിപ്പിനു തുക്കമിട്ടത്. ആ വസ്ത്രത്തിൽ സാധാരണത്തേതിലും കൂ‌ടുതൽ ആഷിന്റെ വയർ പുറത്തു കാണാമായിരുന്നുവെന്നാണ് സംസാരം. മുത്തുകളാൽ അലങ്കരിച്ച ഗോൾഡൻ ഗൗണിന്റെ വയറിനു മുകളിലായിട്ടുള്ള ബെൽറ്റാണ് ഐശ്വര്യയുടെ വയറിലേക്കു േനാട്ടം പായിക്കുന്നത്. ഒറ്റനോട്ടത്തിൽ സംഗതി സത്യമാണോയെന്നും തോന്നും. സോഷ്യല്‍ മീഡിയയിൽ ഐശ്വര്യ വീണ്ടും ഗർഭിണിയാണോയെന്ന വാദം തകർക്കുന്നുണ്ടെങ്കിലും താരം ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഗൗണിന്റെ പ്രൗഡിയ്ക്കു മാറ്റുകൂട്ടാനായി നീലനിറത്തിലുള്ള ഐലൈനറും സ്മോക്കീ ബ്ലൂ ഐഷാഡോയും ബോൾഡ് ലാഷസുമായാണ് ആഷ് കാനിലെത്തിയത്.  

Aishwarya Rai അറുപത്തിയൊമ്പതാമത് കാന്‍ ഫെസ്റ്റിവലിൽ എത്തിയ ഐശ്വര്യ റായ്
Your Rating: