Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കൽക്കൂടി പ്ലേബോയ്ക്കു വേണ്ടി നഗ്നയാവണം

Jenny McCarthy

ലോകമെമ്പാടുമുള്ള നഗ്ന മോഡലുകളുടെ ഹൃദയം തകർത്തു കൊണ്ടാണ് അന്താരാഷ്ട്ര ഫാഷൻ മാഗസിനായ പ്ലേ ബോയ് ഇനി മുതൽ സ്ത്രീകളുടെ നഗ്നത കാണിക്കില്ലെന്ന പ്രഖ്യാപനം പുറത്തു വിട്ടത്. ഇന്റർനെറ്റിന്റെ അതിപ്രസരത്തോടെ എല്ലാവരും സൗജന്യമായി പോണോഗ്രാഫി ആസ്വദിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ തങ്ങൾ നഗ്ന മോഡലുകളുടെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ കാര്യമില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം. പ്ലേ ബോയ് മാഗസിന്റെ പുതിയ തീരുമാനത്തിൽ നിരാശ കൊള്ളുന്ന നിരവധി മോഡലുകളിൽ ഒരാളാണ് ജെന്നി മെക്കാർത്തി. അവസാനമായി ഒരിക്കൽക്കൂടി പ്ലേ ബോയ് മാഗസിനു വേണ്ടി നഗ്നയാവണമെന്നാണ് ജെന്നിയുടെ ആഗ്രഹം. അതു ജെന്നി പരസ്യമായി തുറന്നു പറയുകയും ചെയ്തു.

1993ൽ പ്ലേ ബോയ് മാഗസിനു വേണ്ടി നഗ്ന മോഡലായാണ് ജെന്നിയുടെ മോഡലിങ് രംഗത്തേക്കുള്ള അരങ്ങേറ്റം. പലചരക്കു കടയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ജെന്നി ആദ്യമായി മാഗസിനു വേണ്ടി പോസു ചെയ്യുന്നത്. അടുത്ത വർഷം മുതൽ മാഗസിനിലൂടെ പൂർണമായി നഗ്നമായ സ്ത്രീശരീരങ്ങൾ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിനോടു യോജിപ്പില്ലെന്നും ജെന്നി പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പ്ലേ ബോയ് പലരും വായിക്കുന്ന ഒന്നാന്തരം മാഗസിനാണ്. അവർ യഥാർഥത്തിൽ സ്ത്രീകളുടെ നിഷ്കളങ്കതയാണ് പകർത്തുന്നത്, ഒരു കല പോലെ, അതിൽ മോശമായി ഒന്നും കാണേണ്ടതില്ല. മാഗസിനു വേണ്ടി നഗ്നമായി പോസു ചെയ്യുന്നതിൽ ചമ്മലോ അതു മോശമാണെന്നോ തോന്നാറില്ലെന്നും ജെന്നി കൂട്ടിച്ചേർത്തു.

മാഗസിന്റെ തീരുമാനത്തെ ഒരു യുഗത്തിന്റെ അവസാനമെന്നു വിശേഷിപ്പിച്ച ജെന്നി മാഗസിനോടുള്ള ആദരസൂചകമായി ഒരിക്കൽക്കൂടി തനിക്കു നഗ്നയായി പോസു ചെയ്യണമെന്നാണ് പ്രഖ്യാപിച്ചത്. വരുന്ന വർഷത്തോടെ സ്ത്രീ നഗ്നതയേ കാണിക്കില്ലെന്നു തീരുമാനമെടുത്ത മാഗസിൻ ജെന്നിയ്ക്കു ഒരു അവസരം കൂടി നൽകുമോയെന്നു കാത്തിരുന്നു കാണാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.