Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാർഥ ഹീറോകൾ ജവാൻമാർ; ജോൺ എബ്രഹാം

John Abraham

യഥാർഥ ഹീറോകൾ ജവാന്മാർ ആണെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. . തങ്ങൾ സ്ക്രീനിലെ ഹീറോകൾ മാത്രമാണ്, യഥാർഥ ഹീറോകൾ നമുക്കെല്ലാം വേണ്ടി അതിർത്തിയിൽ പോരാടുന്ന ജവാന്മാരാണ്. ചില ജവാന്മാരെ നമുക്കു നഷ്ടപ്പെട്ട കാര്യം വളരെ വിഷമിപ്പിക്കുന്നുണ്ട്. ഞാൻ ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നയാളാണെന്നും മരിച്ച പട്ടാളാക്കാരുടെ കുടുംബങ്ങളെയോർത്ത് വിലപിക്കുന്നുവെന്നും ജോൺ പറഞ്ഞു

ഏറ്റവും നല്ല മതം ഫിറ്റ്നസ് ആണെന്നും ജോൺ പറയുന്നു. ഒരാള്‍ തന്റെ ശരീരത്തെയാണ് ആരാധിക്കേണ്ടത്. ആരോഗ്യകരമായ ജീവിതരീതിയും നല്ല ശീലങ്ങളുമാണ് പിന്തുടരേണ്ടത്. മതം ഫിറ്റ്നസ് ആയി കരുതുന്നയാൾ ജിമ്മിൽ പോവുകയോ വ്യായാമം ചെയ്യുകയോ നടക്കുകയോ ചെയ്ത് ശരീരം സൂക്ഷിക്കുകയാണ് ചെയ്യുകയെന്നും ഒരു ഫുൾ മാരത്തോൺ ഓടുകയാണ് തന്റെ ലക്ഷ്യമെന്നും മുംബൈ മാരത്തോണിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ജോൺ പറഞ്ഞു.