Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകന്റെ മുഖത്തിനിട്ട് ഇടി നല്‍കി ജസ്റ്റിന്‍ ബീബര്‍

justin സ്‌പെയിനിലെ ബാര്‍സെലോണയില്‍ കണ്‍സെര്‍ട്ടിന് എത്തിയപ്പോഴായിരുന്നു 22കാരനായ കനേഡിയന്‍ പാട്ടുകാരന്റെ തലതിരിഞ്ഞ വികൃതി

ആരാധകര്‍ക്ക് വീണ്ടുമുള്ള ഒരു താക്കീതാണിത്. യുക്തിയില്ലാതെ മനസില്‍ പ്രതിഷ്ഠിച്ച സെലിബ്രിറ്റി ബിംബങ്ങളോട് ആരാധന മൂക്കരുത്. ചിലപ്പോള്‍ ഇടിയായിരിക്കും പ്രതിഫലമായി ലഭിക്കുക. ആരാധകന്റെ മുഖത്ത് നല്ല ഇടി നല്‍കി ചോരയൊലിപ്പിച്ചിരിക്കുകയാണ് യുവതയുടെ പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബർ.

സ്‌പെയിനിലെ ബാര്‍സെലോണയില്‍ കണ്‍സെര്‍ട്ടിന് എത്തിയപ്പോഴായിരുന്നു 22കാരനായ കനേഡിയന്‍ പാട്ടുകാരന്റെ തലതിരിഞ്ഞ വികൃതി. സംഭവം നടന്നത് ഇങ്ങനെ. നഗരത്തിലെ പലൗ സാന്റ് ജോര്‍ദി സ്‌റ്റേഡിയത്തിലേക്ക് കണ്‍സര്‍ട്ടിനായി കാറില്‍ എത്തുക ആയിരുന്നു ജസ്റ്റിന്‍. പുറത്ത് തടിച്ചുകൂടിയിരിക്കുന്ന ആരാധകരെ അഭിവാദ്യം ചെയ്യാനായി ജസ്റ്റിന്‍ കാറിന്റെ വിന്‍ഡോ തുറന്നു. 

ഒരു ആരാധകന്‍ ആവേശത്തോടെ ജസ്റ്റിന് അടുത്തേക്ക് വന്നു. കാര്‍ ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓടിക്കൊണ്ട് ആരാധന്‍ ജസ്റ്റിന്‍ ബീബറിനെ തൊടാന്‍ ശ്രമിച്ചു. ജസ്‌സ്റ്റിന്റെ ശരീരത്തില്‍ ആരാധകന്റെ കൈ തൊടാറായപ്പോള്‍ കിട്ടി ഒരു ഒന്നൊന്നര പഞ്ച്.

jus

ആരാധകന്റെ മുഖത്തിട്ട് ജസ്റ്റിന്‍ നല്‍കിയ ഇടിയില്‍ വാ പൊട്ടി ചോര പൊടിഞ്ഞു.സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം കണ്ട് എല്ലാവരും ശരിക്കൊന്ന് ഞെട്ടുകയും ചെയ്തു.