Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിൻ ബീബറുടെ വീട് വാടകയ്ക്ക്: വെറും 13,000 യുഎസ് ഡോളർ മാത്രം

Justin Bieber

താമസിക്കാൻ നല്ലൊരു വീടു തിരഞ്ഞു നടക്കുകയാണോ? എങ്കിൽ ഒരു രഹസ്യം പറഞ്ഞുതരാം. സാക്ഷാൽ ജസ്റ്റിൻ ബീബറുടെ വീട് വാടകയ്ക്കു നൽകുന്നു. പെട്ടിയും കിടക്കയുമെടുത്ത് ഒരു വിമാനം പിടിച്ച് നേരെ വിട്ടോളൂ അറ്റ്ലാന്റയിലെ ജോർജിയയിലേക്ക്. മാസവാടകം വെറും 13,000 യുഎസ് ഡോളർ മാത്രം. എന്താ ടിക്കെറ്റെടുക്കുന്നോ?

2014ൽ മൂന്നു മാസം ബീബർ താമസിച്ച വീടാണ് ഇപ്പോൾ വാടകക്കാരെ കാത്ത് ഒഴിഞ്ഞുകിടക്കുന്നത്.ബീബറുടെ സുഹൃത്തും നിർമാതാവുമായ ഡല്ലസ് ഓസ്റ്റിന്റേതാണ് വീട്. വീട് എന്നു പറയുമെങ്കിലും സംഗതി യഥാർഥത്തിൽ ഒരു ബംഗ്ലാവു തന്നെയാണ്. ഈ ബംഗ്ലാവിൽ ആദ്യം താമസിക്കുന്ന സെലിബ്രിറ്റിയൊന്നുമല്ല ബീബർ. പല ഹോളിവുഡ് താരങ്ങളും അന്തിയുറങ്ങിയ സെലിബ്രിറ്റി പാരമ്പര്യമുണ്ട് ബംഗ്ലാവിന്. അറ്റ്ലാന്റയിൽ ഈ ബംഗ്ലാവിന്റെ അത്ര രാജകീയ പ്രൗഡിയുള്ള മറ്റൊരു ബംഗ്ലാവില്ലത്രേ. പല ഹോളിവുഡ് ചിത്രങ്ങളുടെയും ഷൂട്ടിങ് ലൊക്കേഷനായും ചില സെലിബ്രിറ്റി ദമ്പതികളുടെ ഹണിമൂൺ ലൊക്കേഷനായും ഈ ബംഗ്ലാവ് ശ്രദ്ധേയമാണ്.

ഗേറ്റ്‌വേ മുതൽ തുടങ്ങുന്നു ബംഗ്ലാവിന്റെ പ്രൗഡി. പ്രത്യേക തരം ആർക്കിടെക്ചർ രീതിയിലാണ് ബംഗ്ലാവിന്റെ നിർമാണം. ബംഗ്ലാവിന്റെ ചുമരുകൾ ക്രിസ്റ്റലുകൾ കൊണ്ട് നിർമിച്ചതാണത്രേ. ബംഗ്ലാവിനോടു ചേർന്ന് ഒരു സ്വിമ്മിങ് പൂൾ ഉണ്ട്. ക്രിസ്റ്റൽ ചുമരിലൂടെ നോക്കിയാൽ ആകാശവും നീന്തൽക്കുളവും എല്ലാം കണ്ടു താമസിക്കാം. റൊമാന്റിക് ഡിസൈനിൽ പണിഞ്ഞ അപൂർവം കെട്ടിടങ്ങളിൽ ഒന്നാണിതെന്നു തിർമാതാവ് അവകാശപ്പെടുന്നു. നാലു കിടപ്പുമുറികൾ ഉള്ള ബംഗ്ലാവിൽ ബാർ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ എല്ലാമുണ്ട്. എന്താ വാടകയ്ക്ക് പോരുന്നോ?