Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി ഡാ... തകർപ്പൻ ലുക്കിൽ രജനി

kabali-style

കബാലി തരംഗം കത്തിക്കയറുമ്പോൾ സ്റ്റൈൽമന്നന്റെ പുത്തൻ സ്റ്റൈലും സംസാരവിഷയം. സാധാരണ കറുപ്പ്, ബ്രൗൺ കളർ ഷർട്ടുകൾ കൂടുതലായി അണിയുന്ന രജനീകാന്ത് കബാലിയിൽ കൂടുതലും വെള്ള കളറിലുള്ള ഷർട്ടുകളാണ് അണിയുന്നത്. നീല ജീൻസും വെള്ള കളർ ഷർട്ടും അണിഞ്ഞു രജനി നിൽക്കുന്ന സ്റ്റില്ലുകളും തരംഗമാണ്. വെള്ളയും നീലയും ചാര നിറത്തിലുമുള്ള വസ്ത്രത്തിലാണ് സ്റ്റൈൻമന്നൻ ചിത്രത്തിലുടനീളം എത്തുക. 

kabali-1

സ്റ്റൈൽ മന്നനെ കൂടുതൽ സ്റ്റൈലിഷാക്കിയ കരങ്ങൾ അനു വർധന്റെയാണ്. ഏകദേശം 110 കോടി രൂപ ചെലവഴിച്ച സിനിമയിലെ 1.4 കോടി രൂപയാണു വസ്ത്രങ്ങൾക്കു മാത്രമായി ഉപയോഗിച്ചത്. ബാഷയ്ക്കു ശേഷം രജനി അധോലോക നായകനായി എത്തുന്ന ചിത്രമാണ് കബാലി. 

kabali-dress
Your Rating: