Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷൻ ഡിസൈനറായി കങ്കണ

kangana-ranaut വെറോ മോഡ ഫാഷൻ ഏജൻസിക്കു വേണ്ടി സ്വന്തമായി ഡിസൈൻ വസ്ത്രം ധരിച്ച് റാമ്പിൽ ചുവടുവെക്കുന്ന കങ്കണ

പുത്തൻ ട്രൻഡുകൾക്ക് പുറകെ അല്ല, നല്ലതെന്നു നമുക്ക് തോന്നുന്നത് ധരിക്കുന്നതിലാണ് കാര്യം - ഫാഷൻ ഡിസൈനർ കങ്കണയുടേതാണ് വാക്കുകൾ.

വെറോ മോഡ ഫാഷൻ ഏജൻസിക്കു വേണ്ടിയാണ് ബോളിവുഡിന്റെ ക്യൂൻ ഫാഷൻ ഡിസൈനറായത്. മാർക്വി എന്ന ലിമിറ്റഡ് എഡിഷൻ കളക്ഷനുമായ് കാഷ്വൽ- ഫോർമൽ സ്റ്റൈലിൽ അഞ്ചു തീമുകളിലാണ് കങ്കണയുടെ പരീക്ഷണം അരങ്ങേറിയത്. സ്വന്തമായി ഡിസൈൻ ചെയ്തവയിൽ ചിലതുമായി താരം റാമ്പിൽ ചുവടുവെക്കുകയും ചെയ്തു.

kankaana

ഒന്നിനു പുറകെ ഒന്നായി സിനിമകൾ ഇറങ്ങുന്നില്ലെങ്കിലും ബോളിവുഡിലെ വ്യത്യസ്തയായ നടിയാണ് കങ്കണ. തിരഞ്ഞെടുക്കുന്ന സിനിമകളിലും കഥാപാത്രങ്ങളിലും എന്തിനധികം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ പോലും ഒരു കങ്കണ സ്റ്റൈൽ വേറിട്ടുകാണാം.

എന്തിന്, പ്രതിഫലത്തിൽ പോലും കങ്കണയാണത്രേ ബോളിവുഡിൽ മുന്നിൽ. ഹിന്ദി സിനിമാലോകത്ത് പ്രതിഫലത്തിന്റെ കാര്യത്തിൽ നടന്മാർക്കും നടിമാർക്കും ഇടയിലുള്ള അന്തരത്തിനെതിരെയും ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ് കങ്കണ.

അധികം വൈകാതെ തന്നെ സംവിധാനക്കുപ്പായത്തിൽ കാണാൻ കഴിയുമെന്നും കങ്കണ പ്രഖ്യാപിച്ചിരുന്നു. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും തിരക്കുപിടിച്ച ഷെഡ്യൂൾ കാരണമാണ് നടക്കാത്തതെന്നും കങ്കണ പറഞ്ഞിരുന്നു. എന്തായാലും ഇത്രയധികം വെറൈറ്റി ഫീൽഡുകൾ മാറിമാറി പരീക്ഷിക്കുന്ന മറ്റൊരു താരം ബോളിവുഡിൽ ഉണ്ടോ- സംശയമാണ്!