Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീന ഈ നടിയെ കോപ്പി ചെയ്യുകയായിരുന്നോ?

Kareena Kapoor കിം കർദാഷിയാൻ, കരീന കപൂർ

ബോളിവുഡിന്റെ സ്വന്തം ബെബോ കരീന കപൂർ തന്റെ ആദ്യത്തെ കൺമണിക്കു വേണ്ടി കാത്തിരിക്കുകയാണ്. ഗർഭാവസ്ഥയെന്നാൽ വിശ്രമമാണെന്ന പഴഞ്ചന്‍ ചിന്താഗതിക്കു ഫുൾസ്റ്റോപ്പിട്ട് റാമ്പുകളിലും അവാർഡ് നൈറ്റുകളിലുമൊക്കെ മുമ്പത്തേതിനേക്കാൾ സജീവമാവുകയാണ് താരം ചെയ്തത്. ഇതിനിടയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമുണ്ട്, ഗർഭിണിയായതോടെ കരീനയുടെ ഫാഷൻ സെൻസ് കിടിലമായിട്ടുണ്ടെന്നായിരുന്നു അത്.

Kareena Kapoor

സംഗതി സത്യമാണെങ്കിലും കരീനയുടെ ഫാഷനും സ്റ്റൈലുമൊക്കെ ഹോളിവുഡിൽ നിന്നും കോപ്പി ചെയ്യുന്നതാണെന്നാണ് കേൾക്കുന്നത്. ഗർഭിണികൾ ഒരിക്കലും ഹൈഹീൽസ് ഉപയോഗിക്കരുതെന്ന ഉപദേശത്തിനു പുല്ലുവില കൊടുത്ത് ഹൈഹീൽസ് തന്നെ ധരിച്ചും ഇറുകിയ വസ്ത്രങ്ങളോ നോ വേ, എന്നു പറയുന്നവർക്കു മുന്നിൽ ടൈറ്റ് ടോപ്പുകൾ ധരിച്ച് വയർ എടുത്തു കാണിച്ചുമൊക്കെ കരീന ശ്രദ്ധ നേടി.

Kareena Kapoor

എന്നാൽ കരീനയുടെ സ്റ്റൈൽ ശ്രദ്ധിച്ചു നോക്കിയാൽ ഇതെവിടെയോ കണ്ടതുപോലുണ്ടല്ലോ എന്നു തോന്നാതിരിക്കില്ല. ഹോളിവുഡ് റിയാലിറ്റി ഷോ താരവും മോഡലുമായ കിം കർദാഷിയാന്റെ ഗർഭകാല സ്റ്റൈൽ ആണ് കരീന കോപ്പി ചെയ്യുന്നതെന്നാണ് ബോളിവുഡിലെ സംസാരം. കരീനയുടെ പല ഗൗണുകളും മാക്സി ഡ്രസും ലോങ് ജാക്കറ്റുമൊക്കെ കിം കർദാഷിയാൻ തന്റെ ഗർഭകാലങ്ങളിൽ അണിഞ്ഞിരുന്നവയായിരുന്നു.

Kareena Kapoor

സംഗതി കരീന നിഷേധിച്ചാലും ഇല്ലെങ്കിലും കർദാഷിയാന്റെ സ്റ്റൈൽ കണ്ടവർക്കാർക്കും അതൊരു നുണപ്രചരണമാണെന്നു വിശ്വസിക്കാനാവിവല്ല. അല്ല, ഡ്രസിങ് സ്റ്റൈൽ കോപ്പി ചെയ്യൽ സിനിമാ മേഖലയിൽ അത്ര പുത്തരിയൊന്നുമല്ലല്ലോ അല്ലേ.

Your Rating: