Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയുടെ ഫിറ്റ്നസിനു പിന്നിലെ രഹസ്യം ഈ സ്ത്രീയാണ് !

Kareena Rujutha കരീന കപൂർ ഫിറ്റ്നസ് ട്രെയിനർ റുജുതയ്ക്കൊപ്പം

പ്രസവത്തിനു മുമ്പും ശേഷവും സമൂഹമാധ്യമത്തിൽ നിറഞ്ഞു നിൽക്കുന്നത് കരീന കപൂറിന്റെ സൗന്ദര്യ സംരക്ഷണവും ഭാരം കുറയ്ക്കലും എല്ലാമാണ്. തൈമൂറിനെ പ്രസവിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ മെലിഞ്ഞ ശരീരവുമായി പാർട്ടിയിൽ പങ്കെടുത്ത കരീനയെ  കണ്ടവർ കണ്ടവർ ചോദിച്ചു ഇതെങ്ങനെ സാധിച്ചു എന്ന്. അതിനുള്ള ഉത്തരമാണ് റുജുത എന്ന ഫിറ്റ്നസ് ട്രെയിനർ. കക്ഷിയാണ് കരീനയുടെ സ്റ്റൈൽ ഗുരു. വൈകിയാണെങ്കിലും ബോളിവുഡിലെ അമ്മമാർ ആ രഹസ്യം അറിയുകയാണ്. 
 
ഗർഭകാലം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ സൗന്ദര്യ സംരക്ഷണവും സങ്കൽപങ്ങളും കീഴ്മേൽ മറിയുന്ന കാലമാണ്. എത്ര ശ്രദ്ധിച്ചാലും ഗർഭകാലത്ത് ഒരു സ്ത്രീക്ക് 12 മുതൽ 20  കിലോ വരെ തൂക്കം വർദ്ധിക്കുന്നു. കുഞ്ഞു തൈമൂറിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ കരീനയ്ക്ക് 18 കിലോ ഭാരമാണ് വർദ്ധിച്ചത്. ഒരിക്കലും ഗർഭകാലത്ത് കരീന പട്ടിണി കിടക്കുകയോ വണ്ണത്തെക്കുറിച്ചോർത്ത് ആകുലപ്പെടുകയോ ചെയ്തിരുന്നില്ല. കുഞ്ഞിന്റെ ആരോഗ്യം മാത്രമായിരുന്നു കരീനയുടെ ഏക ലക്ഷ്യം. 

Kareena Kapoor ഒരിക്കലും ഗർഭകാലത്ത് കരീന പട്ടിണി കിടക്കുകയോ വണ്ണത്തെക്കുറിച്ചോർത്ത് ആകുലപ്പെടുകയോ ചെയ്തിരുന്നില്ല. കുഞ്ഞിന്റെ ആരോഗ്യം മാത്രമായിരുന്നു കരീനയുടെ ഏക ലക്ഷ്യം ...

പിന്നെ എങ്ങനെ പ്രസവശേഷം ഇത്രപെട്ടെന്ന് സൗന്ദര്യം തിരിച്ചു പിടിച്ചു? ഇതിനുള്ള ഉത്തരം റുജുത പറയും. കരീനയ്ക്കായി പ്രത്യേക കാൽസ്യം ഡയറ്റാണ് ഫിറ്റ്നസ് ട്രെയ്നറും ഡയറ്റീഷ്യനുമായ റുജുത ഒരുക്കിയത്. ഗർഭകാലത്ത് കരീന ഒരുപാട് നെയ്യ് കഴിച്ചിരുന്നു. കുഞ്ഞു തൈമൂറിന്റെ സൗന്ദര്യ രഹസ്യമായി നടി വെളിപ്പെടുത്തിയത് ഈ നെയ്യിന്റെ ഗുണമാണ്. എന്നാൽ ഈ ഒരൊറ്റ കാരണം കൊണ്ട് നടിക്ക് 8  മുതൽ 10  കിലോ വരെ ഭാരം വർദ്ധിച്ചിരുന്നു എന്ന് റുജുത പറയുന്നു. 

ഗർഭകാലത്ത് ആർക്കായാലും ഭാരം വർദ്ധിക്കും, അതു പ്രസവശേഷം കുറച്ചെടുക്കുക എന്നതാണ് പ്രധാനം. 5  വർഷം കൊണ്ട് ഉൽപാദിപ്പിക്കപ്പെടുന്ന കാൽസ്യമാണ് പ്രസവസമയത്ത് നഷ്ടപ്പെടുന്നത്. അതിനാൽ താൻ കരീനയുടെ ഡയറ്റിൽ ധാരാളം തൈരും ഒരു ഗ്ളാസ് പാലും നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു എന്നു പറയുന്നു റുജുത. പ്രസവശേഷം , ഒരാഴ്ചത്തെ പ്രത്യേക ഡയറ്റ് പ്ലാൻ കരീന പിന്തുടർന്നിരുന്നു. 

Kareena Kapoor കുഞ്ഞു തൈമൂറിന്റെ സൗന്ദര്യ രഹസ്യമായി നടി വെളിപ്പെടുത്തിയത് ഈ നെയ്യിന്റെ ഗുണമാണ്. എന്നാൽ ഈ ഒരൊറ്റ കാരണം കൊണ്ട് നടിക്ക് 8  മുതൽ 10  കിലോ വരെ ഭാരം വർദ്ധിച്ചിരുന്നു എന്ന് റുജുത പറയുന്നു...

ഇപ്പോൾ, ഒരു മാസത്തെ ഒരു ഡയറ്റ് പ്ലാനിലാണ് കരീന. ഇതു പൂർത്തിയാകുന്നതോടെ പണ്ടത്തെ സീറോ സൈസ് നായികയായ കരീനയിലേക്ക് ബോളിവുഡിന്റെ ബെബോ ഉടൻ മടങ്ങിയെത്തും. പ്രസവത്തോടെ സിനിമയോട് ഗുഡ്ബൈ പറയുന്ന നടിമാരുടെ മുന്നിലേക്ക് റുജുത ഏറെ അഭിമാനത്തോടെയാണ് കരീനയുടെ ഫിറ്റ് ബോഡി വെക്കുന്നത്. മനസ്സ് വച്ചാൽ എന്തും സാധ്യമാകും എന്ന് തെളിയിക്കുന്നു ബോളിവുഡിന്റെ ഈ സൂപ്പർ ഹീറോയിനും പ്രിയപ്പെട്ട ഫിറ്റ്നസ് ഡയറ്റിഷ്യനും.

Your Rating: