Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനം ആഘോഷിച്ച് കരിഷ്മ കപൂർ ! 

Karishma Kapoor വിവാഹമോചനം ആഘോഷമാക്കുന്ന കരിഷ്മ കപൂർ

വിവാഹം ആഘോഷമാക്കുന്നതു പോലെ തന്നെ വിവാഹമോചനവും ആഘോഷമാക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തിൽ നിന്നും മോചനം ലഭിക്കുക എന്നുപറഞ്ഞാൽ അതു സ്വാതന്ത്രം തിരിച്ചു പിടിക്കൽ കൂടിയാണല്ലോ. ഇത്തരത്തിൽ തിരിച്ചു കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരിഷ്മ കപൂർ. തർക്കങ്ങളും വിവാദങ്ങളും നിറഞ്ഞുനിന്ന ജീവിതത്തോട് സലാം പറഞ്ഞ് ’സോനാ കിത്തനാ സോനാ ഹേ’ പാടി നടക്കുകയാണ് താരമിപ്പോൾ.

Karishma Kapoor വിവാഹമോചനം ആഘോഷമാക്കുന്ന കരിഷ്മ കപൂർ

റോഡിലും റിസോർട്ടിലുമൊക്കെയായി ആടിപ്പാടി ഹോളിഡേ അടിച്ചുപൊളിക്കുന്ന കരിഷ്മാ കപൂറിന്റെ ചിത്രങ്ങളാണ് ബി ടൗണിലിപ്പോൾ ചർച്ചാവിഷയം. അടുത്തിടെയാണ് കരിഷ്മ ഭർത്താവ്  സഞ്ജയ്‌ കപൂറുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. താരത്തിന്റെ ബുഡാപെസ്റ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്. സ്വത്തിന്റെ പേരിൽ ആരംഭിച്ച തർക്കമായിരുന്നു ഇരുവരുടെയും വിവാഹമോചനത്തിൽ ചെന്ന് അവസാനിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കരിഷ്മ പലകുറി ശ്രമിച്ചെങ്കിലും ഫലം കണ്ടെത്തിയില്ല. നഗരവീഥികളിലും ഷോപ്പിംഗ്‌ സെന്ററുകളിലും സഞ്ചരിച്ചു സന്തോഷം പങ്കിടുകയാണിപ്പോൾ കരിഷ്മ.

Your Rating: