Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിനെ കോപ്പിയടിച്ച് കത്രീന

Katrina Kaif and Aiswarya Rai in Cannes

ബാർബി ഡോൾ പോലെ സുന്ദരിയായ കത്രീന കാൻ ഫെസ്റ്റിവലിലെ ചുവപ്പു പരവതാനിയിൽ ഒഴുകി നടക്കുന്നതു കാണാൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ കാൻ ഫെസ്റ്റിവലിൽ തുടക്കക്കാരിയായപ്പോൾ തന്നെ ചീത്തപ്പരേു കേൾക്കേണ്ടി വന്നിരിക്കുകയാണ് കത്രീനയ്ക്ക്. കാനിലെ സ്ഥിരം സാന്നിധ്യമായ ബോളിവുഡ് ബ്യൂട്ടി എെശ്വര്യ റായിയുടെ ഡ്രസിങ് സ്റ്റൈലാണ് കത്രീന കോപ്പിയടിച്ചിരിക്കുന്നതെന്നാണ് പാപ്പരാസികൾ പറയുന്നത്.

കത്രീന ധരിച്ച കറുപ്പ് ഗൗണിന് 2013ലെ കാൻ ഫെസ്റ്റിൽ എെശ്വര്യ റായ് അണിഞ്ഞ ഗൗണുമായി ചില്ലറ സാമ്യമൊന്നുമല്ല ഉള്ളതെന്ന് ഇരുവരുടെയും ദൃശ്യങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. നിറത്തിൽ മാത്രമല്ല മെറ്റീരിയലിലും എന്തിനധികം പ്രിന്റുപോലും സമാനമായിരിക്കുന്നതാണ് ഇത്രത്തോളം ശ്രദ്ധിക്കാൻ കാരണം. പക്ഷേ ഇതൊന്നും എെശ്വര്യക്കു പ്രശ്നമില്ല. കാരണം കോപ്പിയടിയിൽ ആഷും ഒട്ടും മോശമല്ല. കഴിഞ്ഞ കാൻ ഫെസ്റ്റിൽ മത്സ്യകന്യകയെപ്പോലെ റെഡ്കാർപ്പറ്റിൽ നടന്നു നീങ്ങിയ എെശ്വര്യയുടെ വസ്ത്രവും അമേരിക്കൻ നടിയും ഗായികയുമായ ക്രിസ്റ്റിൻ ഷെനോവേതിന്റെ വസ്ത്രവും തമ്മിലുണ്ടായിരുന്ന സാമ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നല്ലോ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.