Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരും ഞെട്ടി, ഞാൻ ടെൻഷനിലും; കാവ്യ മാധവൻ

Kavya Madhavan കാവ്യാ മാധവൻ

കരുതിക്കൂട്ടി റാംപിലെത്തിയതല്ല ഞാൻ. ലക്ഷ്യയുടെ പരിപാടിയായതുകൊണ്ടു തന്നെ റാംപിൽ വരണമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷേ സ്റ്റേജിലെത്തിയപ്പോൾ ഒരു ചെറിയ ടെൻഷൻ വന്നു എന്നത് സത്യമാണ്. റാംപിലെത്തി എന്നല്ലാതെ ഞാൻ ‌ക്യാറ്റ് വാക്കൊന്നും നടത്തിയില്ല. ഇതിനു മുമ്പ് ഒരു പാട് ഫാഷൻ ഷോകളിൽ പങ്കെടുക്കാൻ വിളിച്ചിട്ടുണ്ട്. എനിക്കതിന് ധൈര്യമില്ലാത്തതു കൊണ്ട് പോയില്ല. ഫാഷൻ ഷോയിൽ വിധികർത്താവായും വിളിച്ചിട്ടുണ്ട്. പക്ഷേ, പോയിട്ടില്ല. ഇനി പോകുമോ എന്നൊന്നും അറിയില്ല. ഇത് ആദ്യത്തെ അനുഭവമായിരുന്നു.

Kavya Madhavan റാംപിൽ നടിമാരായ മീരാ നന്ദനും ആൻ അഗസ്റ്റിനുമൊപ്പം ചുവടു വെയ്ക്കുന്ന കാവ്യാ മാധവൻ

ലക്ഷ്യയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിച്ചതുകൊണ്ടാണ് നടി മീര നന്ദനും ആൻ അഗസ്റ്റിനും വന്നത്. രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ്. ഞാൻ റാംപിലെത്തിയതിന്റെ വീഡിയോയും പത്രത്തിലെ വാർത്തയുമെല്ലാം കണ്ട് ഒട്ടേറെ പേർ വിളിച്ചു. കൂടുതൽ സുന്ദരിയയാതു പോലെ ഉണ്ടെന്ന് എല്ലാവരും പറഞ്ഞു. വണ്ണം കുറച്ചോ എന്നാണ് എല്ലാവരും ചോദിച്ചത്, പക്ഷേ അടുത്തൊന്നും ഞാൻ വണ്ണം കുറച്ചിട്ടില്ല. സാരി അടിപൊളിയായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. അവരോട് എനിക്ക് പറയാൻ ഒന്നേ ഉള്ളൂ. അതെന്റെ ലക്ഷ്യയിൽ നിന്നാണെന്ന് മാത്രം.

എം.ഫോർ മാരി ഡോം കോമും കാവ്യയുടെ ഓൺലൈൻ വസ്്ത്രവ്യാപാര സൈറ്റായ ലക്ഷ്യയും ചേർന്ന നടത്തിയ ഫാഷൻഷോയിലാണ് കാവ്യ റാംപിലെത്തിയത്.