Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയോർമകൾ പങ്കുവച്ച് കാവ്യ

kavya കാവ്യ മാധവൻ

പ്രണയം പോലെയാണു മഴ.. വാക്കുകൾക്കതീതം.. മഴ ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാകില്ല.. ചിലർക്കു ചന്നംപിന്നം പെയ്യുന്ന മഴയെയാണ് ഇഷ്ടമെങ്കിൽ ചിലർക്കു ആർത്തുപെയ്യുന്ന മഴയോടാണു പ്രിയ്യം. എല്ലാവർക്കും കാണും മഴയെക്കുറിച്ചു പറയാൻ ഒട്ടേറെ ഓർമകൾ. നാട്ടുമ്പുറത്തെ നാട്ടുവഴികളിലൂടെ മഴയത്ത് ഓടിക്കളിച്ചതും കുളിരുകോരുന്ന മഴയത്തു കടലാസുതോണികൾ ഒഴുക്കിവിട്ടതുമൊക്കെ പലര്‍ക്കും മറക്കാനാവാത്ത മഴയോർമകളാണ്. മഴയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് മലയാളത്തിന്റെ പ്രിയനടി കാവ്യാമാധവൻ.

പച്ചപ്പിന്റെ തണുവേകി ഇറ്റുവീഴുന്ന മഴ മനസിന്റെ ഭാവഭേദങ്ങളോടു കൈകോർക്കുന്ന ഉറ്റ ചങ്ങാതിയാണ്. മുഖം മിനുക്കിയും മുഖം കറുപ്പിച്ചും ദേഷ്യപ്പെട്ടും കലഹിച്ചും സുന്ദരിയായുമൊക്കെ എത്തുന്ന മഴ സ്വന്തം മനസിനോടു സൗഹൃദം കൂടുന്നതായാണ് കാവ്യയുടെ അനുഭവം. മഴ നമ്മുടെ മനസിന്റെ രീതിയ്ക്കനുസരിച്ച് മാറുന്നുണ്ടെന്നാണ് കാവ്യയ്ക്കു തോന്നാറുള്ളത്. വിഷമിച്ചിരിക്കുന്ന സമയത്ത് മഴ പെയ്യുമ്പോൾ മഴ ആ വിഷമത്തിൽ പങ്കുചെരുകയും ആശ്വസിപ്പിക്കുകയുമാണെന്നു തോന്നും. ഇനി മനസു സന്തോഷത്താൽ ഇരിക്കുമ്പോൾ മഴയും നമ്മോടൊപ്പം തുള്ളിച്ചാടുകയാണോയെന്നു തോന്നും. അങ്ങനെ മഴ മനസിനൊപ്പം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് തനിക്കും തോന്നുന്നതെന്നു കാവ്യ പറയുന്നു.