Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുവയസുകാരിയുടെ സെൽഫിപ്രിയം

kim

ഈ സെൽഫിപ്രേമം യൂത്തൻമാർക്കു മാത്രമേ ഉള്ളു എന്നു തെറ്റിദ്ധരിക്കല്ലേ. ഇവിടെ ലോസ് ആഞ്ചൽസിൽ ഒരു രണ്ടുവയസുകാരിയുടെ ഇഷ്ടവിനോദം സെൽഫിയെടുക്കുന്നതാണ്. അതും പല പോസിലുള്ള സെൽഫികൾ. കിടന്നും, ചിരിച്ചും, തലകുത്തി മറിഞ്ഞും, കൊഞ്ഞനം കുത്തിയും പല തരം സെൽഫികൾ.

ടിവി റിയാലിറ്റി ഷോകളുടെ ചക്രവർത്തിനിയായ ഗ്ലാമർതാരം കിം കർദാഷിയാന്റെ മകൾ നോർത്ത് എന്ന കൊച്ചുമിടുക്കിക്കാണ് സെൽഫിപ്രേമം തലയ്ക്കു പിടിച്ചിരിക്കുന്നത്. അമ്മയ്ക്കൊപ്പമുള്ള സെൽഫികൾ ‘ക്ലിക്കു’ന്നതിനു പുറമേ, തനിച്ചുള്ള സെൽഫികളും നോർത്തിനു പ്രിയപ്പെട്ടവയാണത്രേ. കിം കർദാഷിയാൻ വളരെ അവിചാരിതമായാണ് ഇതു കണ്ടെത്തിയത്.

അമ്മയുടെ കമ്പ്യൂട്ടറിലെ ഫോട്ടോ ഗ്യാലറിയിൽ നിന്നാണ് നോർത്ത് ‘ക്ലിക്കി’യ സെൽഫികൾ വെളിച്ചം കണ്ടത്. മകൾ അറിയാതെ ക്ലിക്ക് ചെയ്തുപോകുന്ന സെൽഫികളായിരിക്കാം ഇവ എന്നാണ് കർദാഷിയാന്റെ അഭിപ്രായം. ഏറെ നേരം കമ്പ്യൂട്ടറിനു മുന്നിൽ കളിക്കുന്ന നോർത്ത് ഏതെങ്കിലുമൊക്കെ ബട്ടനിൽ അറിയാതെ പ്രസ് ചെയ്യുമ്പോൾ സംഭവിച്ചുപോകുന്ന സെൽഫികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.