Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെയ്‌‌ലിയെ ചോരയൊലിപ്പിച്ച കിടിലൻ വേഷം

Kylie Jenner കെയ്‍ലി ജെന്നർ

ഫാഷനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് പുതിയ തലമുറ. എത്ര കഷ്ടപ്പെട്ടാലും കുഴപ്പമില്ല സംഭവം ഇത്തിരി ലുക് ആയാൽ മാത്രം മതി, ക്ഷമിക്കണം ലുക് മാത്രമല്ല വെറൈറ്റിയും ആവണം. സ്റ്റൈലായി തിളങ്ങാൻ ഒരിത്തിരി അതിബുദ്ധി പരീക്ഷിച്ചു പൊല്ലാപ്പിലായിരിക്കുകയാണ് അമേരിക്കൻ മോഡലും അവതാരകയുമായ കെയ്‍ലി ജെന്നർ. ന്യൂയോർക്കിലെ മെറ്റാ ഗാലാ 2016ൽ പങ്കെടുക്കാന്‍ നടത്തിയ വസ്ത്ര പരീക്ഷണമാണ് താരത്തിനു വേദനാജനകമായി അവസാനിച്ചത്. പതിനെട്ടുകാരിയായ കെയ്‌‌ലി ധരിച്ച വസ്ത്രം കാണാൻ തിളക്കവും സുന്ദരവുമായിരുന്നെങ്കിലും കാലുംമുറിച്ചു ചോരയും കണ്ടേ അടങ്ങിയുള്ളു.

Kylie Jenner കെയ്‍ലി ജെന്നർ

മെറ്റാ ഗാലയിലെ തന്റെ ആദ്യത്തെ അവസരമായതുകൊണ്ട് ഒട്ടും വിട്ടുകൊടുക്കാൻ കെയ്‌ലി തയ്യാറായിരുന്നില്ല. നല്ല കിടിലൻ വെള്ളിയാൽ തീർത്ത നീളൻ ഗൗൺ ആയിരുന്നു കെയ്‌ലി ധരിച്ചത്. പക്ഷേ ഭാരമേറിയ വെള്ളി മണികളാൽ തീർത്ത വസ്ത്രം അധികസമയം കഴിയുന്നതിനു മുമ്പേ ദേഹത്തുരഞ്ഞ് ചോര പൊടിഞ്ഞു. നിങ്ങളുടെ വസ്ത്രം നിങ്ങളിൽ ചോരയൊലിപ്പിക്കുമ്പോൾ എന്ന ക്യാപ്ഷനോടെ കാലിലെ മുറിപ്പാടുകളുടെ ചിത്രവും താരം പങ്കുവച്ചു. എന്തായാലും ഇതോടെ കെയ്‌ലി വെറൈറ്റിയ്ക്കു പിന്നാലെയുള്ള ഭ്രാന്തൻ പാച്ചിൽ അവസാനിപ്പിക്കുമെന്നാണ് തോന്നുന്നത്.  

Your Rating: