Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകര്‍ക്കായി കത്രീനയുടെ സെല്‍ഫി

Katrina Kaif

ബോളിവുഡ് സുന്ദരി കത്രീന കൈഫ് അത്ര സോഷ്യല്‍ അല്ല. നിരവധി ഫാന്‍പേജ് അക്കൌണ്ടുകള്‍ ഉണ്ടെങ്കിലും ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇതുവരെയായും താരത്തിന് ഒരു അക്കൌണ്ടും പോലും സ്വന്തമായില്ല. എന്നാല്‍ കത്രീനയും സ്വന്തമായി ഒരു ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയിരിക്കുന്നു. മാത്രമല്ല ഒരു സെല്‍ഫിയും കത്രീന ആരാധകര്‍ക്കായി പങ്കുവച്ചു. പതിവായി സെല്‍ഫി എടുക്കുന്ന ശീലമില്ലെങ്കിലും തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കാണ് ഈ സെല്‍ഫിയെന്നും കത്രീന അടിക്കുറിപ്പായി പറയുന്നു. കാന്‍ ഫെസ്റ്റിവലില്‍ ആദ്യ സന്ദര്‍ശനം നടത്തുന്ന ആകാംക്ഷയിലാണ് താരത്തിന്റെ ട്വിറ്റര്‍ പ്രവേശനം. കാനിലെ തന്റെ ആദ്യ സന്ദര്‍ശനം കൂടുതല്‍ ആളുകളിലേക്കെത്തിക്കാനാണ് കത്രീന ട്വിറ്ററില്‍ അംഗമായിരിക്കുന്നത്. ഐശ്വര്യ റായിയും കാനില്‍ റെഡ്കാര്‍പ്പറ്റില്‍ തിളങ്ങാനെത്തുന്നുണ്ട്. മെയ് 17 മുതല്‍ 20 വരെയാകും ഐശ്വര്യയുടെ കാന്‍ സന്ദര്‍ശനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.