Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണയുടെ പ്രണയോപദേശങ്ങൾ

Kangana Ranaut

‘പ്രണയിക്കുമ്പോൾ പുരുഷന്റെ സമീപനം കാവ്യാത്മകമായിരിക്കണം. ചിലപ്പോൾ മൂളലുകൾക്കുപോലും വാക്കുകളെക്കാൾ ശക്തിയുണ്ടാകും’. ഉപദേശം മറ്റാരുടേതുമല്ല, ബോളിവുഡ് സുന്ദരിയും ദേശീയ പുരസ്‌കാര ജേത്രിയുമായ കങ്കണ റനോട്ടിന്റെയാണ്. ഇറങ്ങാനിരിക്കുന്ന ചിത്രമായ കട്ടി ബട്ടിയുടെ പ്രമോഷനുവേണ്ടി നടൻ ഇമ്രാൻ ഖാനോടൊപ്പം മുംബൈയിലെ കോളജിലെത്തിയതായിരുന്നു കങ്കണ. ആൺകുട്ടികളെക്കുറിച്ചും പെൺകുട്ടികളെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം വിദ്യാർഥികളോടൊത്തു സംസാരിക്കുന്നതിനിടെയാണ് കങ്കണ പ്രണയസങ്കൽപ്പം പുറത്തുവിട്ടത്.

എന്തു സംസാരിക്കുമ്പോളും അതിന്റെ ടോൺ പ്രധാനമാണ്. അതിനു വാക്കുകളെക്കാൾ ശക്തിയുണ്ട്... കങ്കണ അറിവ് പുറത്തെടുത്തു വീശുകയാണ്. ‘പ്രണയം കാവ്യാത്മകമാകണം. അതിനു പല അടുക്കുകളുണ്ടായിരിക്കണം. ലോകത്തിലെ എല്ലാ ഭംഗിയുള്ള കാര്യങ്ങൾക്കു പിന്നിലും പെണ്ണാണ്’. കങ്കണ വാചാലയായി.