Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെമിമൂറിന്റെ നീന്തൽക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ

Demi Moore ഡെമി മൂർ

ഹോളിവുഡ് താരം ഡെമി മൂറിന്റെ വസതിയിലെ നീന്തൽക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ കാണപ്പെട്ടു. ബിവർലി ഹിൽസിനു പുറകുവശത്തുള്ള നീന്തൽക്കുളത്തിലാണ് ഇരുപത്തിയൊന്നുകാരനായ എഡ്നിൽസൺ സ്റ്റീവൻ വാലി എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപകടം നടക്കുമ്പോൾ ഡെമി മൂർ സ്ഥലത്തില്ലായിരുന്നു. സംഭവം അറിഞ്ഞതുമുതൽ നടുക്കത്തിൽ നിന്ന് താൻ ഇതുവരെ വിട്ടുമാറിയിട്ടില്ലെന്ന് ഡെമി മൂർ പറഞ്ഞു. മക്കള കാണാനായി വീടുവിട്ടു പോയതിനിടെയാണ് മരണം നടന്നത്. തന്റെ അസാന്നിധ്യത്തിൽ സഹായി നടത്തിയ പാർട്ടിക്കിടെയായിരുന്നു അപകടം. മരിച്ച യുവാവിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ഡെമി മൂർ അറിയിച്ചു. എഡ്നിൽസൺ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.