Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മമാർക്കു വഴികാട്ടാൻ മഞ്ജു വാരിയർ

Manju മഞ്ജു വാരിയർ

അമ്മമാർക്കു വഴികാട്ടാൻ നടി മഞ്ജു വാരിയർ ഇന്ദ്രജാലക്കാരിയാകുന്നു. ആദ്യത്തെ 1000 ദിവസങ്ങളിൽ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനായി കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ഒരുക്കുന്ന 'മോം' എന്ന ഇന്ദ്രജാലത്തിൽ ഗോപിനാഥ് മുതുകാടിനൊപ്പമാണു മഞ്ജു എത്തുക.

യൂനിസെഫ് പദ്ധതിയുടെ ഭാഗമായാണു മായാജാലം അവതരിപ്പിക്കുന്നത്. ആദ്യഘട്ട പരിശീലനം പൂർത്തിയായി. ഈം മാസം പകുതിയോടെ മാജിക് അരങ്ങേറ്റം നടക്കും. പുതിയ ചുവട് ആവേശത്തോ‌െടയാണു കാണുന്നതെന്നു മഞ്ജു പറഞ്ഞു.  

Your Rating: