Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ന്യൂസ്മേക്കർ പുരസ്ക്കാരം ഏറ്റുവാങ്ങി മഞ്ജു വാര്യർ

Manju Warrier മനോരമ ന്യൂസ് ടിവി ചാനൽ ന്യൂസ് മേക്കർ 2014 പുരസ്കാരം നടി മഞ്ജു വാര‍ിയർക്ക് നടിയും സാമൂഹിക പ്രവർത്തകയുമായ ശബാന ആസ്മി കൊച്ചിയിൽ സമ്മാനിക്കുന്നു. മനോരമ ന്യൂസ് സിഇഒ അനിൽ ജോർജ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ നീന ജോർജ് മുത്തൂറ്റ് എന്നിവർ സമീപം. ചിത്രം: മനോരമ

രാജ്യത്ത് അഭിപ്രായസ്വാതന്ത്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ശബാന ആസ്മി. നഷ്ടപ്പെടുന്ന സ്വാതന്ത്യത്തിനുവേണ്ടി ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കൊച്ചിയില്‍ നടി മഞ്ജു വാര്യര്‍ക്ക് മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ശബാന ആസ്മി.

കൊച്ചിയില്‍ നടന്ന പ്രൗഢവും ലളിതവുമായ ചടങ്ങിലാണ് പോയവര്‍ഷത്തെ വാര്‍ത്താതാരമായി മനോരമ ന്യൂസ് പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മലയാളത്തിന്‍റെ പ്രിയനടി മഞ്ജു വാര്യര്‍ക്ക് ന്യൂസ് മേക്കര്‍ പുരസ്കാരം സമ്മാനിച്ചത്.

നമ്മുടെ സ്ത്രീകള്‍ക്ക് പുരുഷനൊപ്പവും, ഒരുപടി മേലെയും നില്‍ക്കാനുളള സാഹചര്യമുറപ്പാക്കണമെന്ന് പറഞ്ഞ ശബാനാ ആസ്മി മഞ്ജുവാര്യര്‍ക്ക് പുരസ്കാരം സമ്മാനിക്കാന്‍ എത്താനായതില്‍ സന്തോഷം പ്രകടിപ്പിച്ചു. അഭിപ്രായസ്വാതന്ത്യത്തെയും കലാകാരന്‍മാരുടെ സ്വതന്ത്രാവിഷ്കാരങ്ങളെയും കയ്യൂക്ക് കൊണ്ട് അടിച്ചമര്‍ത്തുന്ന കാലമാണ് രാജ്യത്തുളളതെന്ന് ശബാനാ ആസ്മി പറഞ്ഞു.

ഒറ്റക്കെട്ടായി ചെറുത്തില്ലെങ്കില്‍ ജനാധിപത്യാവകാശങ്ങള്‍ക്ക് മേലുളള കടന്നാക്രമങ്ങള്‍ തുടരും. ഈ അംഗീകാരം സ്ത്രീത്വത്തിന് സമ്മാനിക്കുന്നുവെന്ന് പുരസ്കാരമേറ്റുവാങ്ങി മഞ്ജു വാര്യര്‍ പറഞ്ഞു. പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ മോഹിനിയാട്ടത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. എം എം ടി വി സി ഇ ഒ അനില്‍ ജോര്‍ജ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ നീന ജോര്‍ജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.