Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ജാനിക്കുട്ടിയല്ലേ ഏറെ കരയിപ്പിച്ചത്...

Author Details
ഗ്രീഷ്മ ഗ്രീഷ്മ

കെസിയയ്ക്കും നിരഞ്ജനയ്ക്കും ശേഷം ‘മഞ്ഞുരുകുംകാല’ ത്തിലെ ജാനിക്കുട്ടിയാകാൻ ഓർക്കാപ്പുറത്ത് വിളിവന്നത് ഗ്രീഷ്മ എന്ന കൊച്ചു സുന്ദരിക്കായിരുന്നു. ജാനിക്കുട്ടിയുടെ 9 മുതൽ 11 വയസ്സു വരെയുളള വളര്‍ച്ചയുടെ മൂന്നാമത്തെ സ്റ്റേജിലാണ് ഈ ഭാഗ്യോദയം! 

മഴവിൽ മനോരമയ്ക്കു വേണ്ടി ‘മഞ്ഞുരുകും കാലം’ ചർച്ച ചെയ്തുകൊണ്ടിരുന്ന കാലം. നോവലിസ്റ്റ് ജോയ്സി ഗ്രീഷ്മ എന്ന ഏഴു വയസ്സുകാരിയെ കണ്ടു മുട്ടുന്നത് ബന്ധുവായ ജോഷി പറഞ്ഞതനുസരിച്ച്. കലവൂരിലെ വീട്ടിലെത്തി ഗ്രീഷ്മയെ കാണുമ്പോൾ ജാനകിയുടെ ബാല്യമാണു ജോയ്സിയുടെ മനസ്സിൽ തിരയാട്ടം നടത്തിയത്. ഗ്രീഷ്മയക്ക് അഭിനയത്തിൽ മുൻപരിചയമൊന്നുമില്ല. പക്ഷേ, ഒരു സഭാക്കമ്പവുമില്ലാത്ത കുട്ടിയാണു ഗ്രീഷ്മയെന്നു വ്യക്തമായി. ജാനകിയുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ ഗ്രീഷ്മയ്ക്ക് കഴിയുമെന്ന് ആ സമയം ജോയ്സി ഉറപ്പിക്കുകയായിരുന്നു.

ഗ്രീഷ്മ ഗ്രീഷ്മ

വളരെ പെട്ടെന്നാണു ഗ്രീഷ്മയുടെ ജാനകി കുടുംബപ്രേക്ഷകരുടെ സ്വന്തം ജാനിക്കുട്ടിയായി മാറിയത്. സ്വന്തം മകളായി കരുതിയവർ ഒരു നാൾ സ്നേഹം നിഷേധിച്ചപ്പോഴുണ്ടായ കുഞ്ഞു മനസ്സിലെ നൊമ്പരങ്ങൾ അഭിനയത്തിലൂടെ അതിഗം ഭീരമാക്കി ഈ പെൺകുട്ടി. ജാനിക്കുട്ടിയുടെ സങ്കടങ്ങളിൽ പങ്കു ചേരുകയും അവളോടൊപ്പം പൊട്ടിക്കരയുകയും ചെയ്തു പ്രേക്ഷകർ. ജാനിക്കുട്ടിയെ നേരിൽ കാണാൻ ആളു കൾ ഷൂട്ടിങ് സ്ഥലത്ത് എത്തി. അത്തരം അപൂർവാനുഭവങ്ങളെക്കുറിച്ചു ഗ്രീഷ്മയുടെ അമ്മ നിഷ പറഞ്ഞത്:

‘ഞങ്ങൾ ബസ്സിൽ തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഒരമ്മയും മകളും ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്നതു കണ്ടു. അൽപം കഴിഞ്ഞ് അവർ അരികിലെ ത്തി ഒരു ചോദ്യം ഇതു ജാനിക്കുട്ടിയല്ലേ....തിരിച്ചറിഞ്ഞ നിമി ഷം അമ്മയ്ക്കും മകൾക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അവർ ഗ്രീഷ്മയുടെ കരം കവരുകയും കവിളിൽ തലോടു കയുമൊക്കെ ചെയ്തു. ബസ്സ് കഴക്കൂട്ടത്തെ സ്റ്റോപ്പിൽ നിർത്തിയപ്പോൾ അമ്മയും മകളും ഇറങ്ങി. എന്നാൽ നിമിഷം കൊണ്ടു ബസ്സിലേക്കു തിരിച്ചു കയറുന്നതു കണ്ടു. എന്തെ ങ്കിലും മറന്നുവച്ചിരിക്കുമെന്നാണു ഞാൻ കരുതിയത്. പക്ഷേ, സംഭവിച്ചത് അതല്ല. അവർ ഗ്രീഷ്മയുടെ അരികിലെത്തി 500 രൂപയുടെ ഒരു നോട്ട് അവളുടെ കൈയ്യിൽ വച്ചു കൊടുത്തു. ജാനിമോള് മിഠായി വാങ്ങിച്ചോളൂ...എന്നു പറ‍ഞ്ഞ് ബസ്സിൽ നിന്നു തിരിച്ചിറങ്ങുകയും ചെയ്തു. 

Weekly 2016 JULY 02.indd ഗ്രീഷ്മ

ഒരിക്കൽ ഞങ്ങൾ തിരുവനന്തപുരത്തെ ഷൂട്ടിങ് സ്ഥലത്തെത്തുമ്പോൾ ഒരു പയ്യൻ ഞങ്ങളെയും കാത്തിരിക്കുന്നു. വരുൺ എന്ന ഈ യുവാവ് തൃപ്രയാറിൽ നിന്നാണു വരുന്നത്. ജാനിക്കുട്ടിയെ നേരിൽ കാണണം. അതാണ് ഈ ദീർഘദൂര യാത്ര യുടെ ലക്ഷ്യം... ജാനിക്കുട്ടിയെ കണ്ടതോടെ വരുണിന് അടക്കാനാവാത്ത  ആഹ്ലാദം. ജാനിക്കുട്ടി എന്ന കഥാപാത്രത്തെ അത്രമാത്രം ഇഷ്ടമുണ്ടായതു കൊണ്ടാണു കാണണമെന്നു തോന്നിയതെന്നും കുട്ടിയുടെ അഭിനയത്തിന്  ഉഗ്രൻ ഒറിജി നാലിറ്റിയാണെന്നും വരുൺ പറഞ്ഞു.ജാനിക്കുട്ടിക്കു നല്കാൻ മനോഹരമായ ഒരു പാവയും ചോക്ലേറ്റുകളും വരുൺ കൊണ്ടു വന്നിരുന്നു.

ഷൂട്ടിങ് സ്ഥലം കണ്ടു പിടിച്ച് ഒരു അഭിഭാഷകനും ജാനിക്കുട്ടിയെ കാണാനെത്തി ആയിരം രൂപ അവളുടെ കയ്യില്‍ വച്ചു കൊടുത്ത് അനുഗ്രഹം നൽകിയാണ് അദ്ദേഹം പോയത്. വീട്ടിലും ധാരാളം ആളുകൾ ജാനിക്കുട്ടിയെ കാണാൻ വരാറുണ്ട്. അമേരിക്കയിൽ നിന്ന് ഒരു കുടുംബം ഇടയ്ക്കിടെ ഫോണിൽ വിളിക്കും. മോളുമായി സംസാരിക്കും നാട്ടിൽ വരുമ്പോള്‍ തീർച്ചയായും കാണാൻ വരുമെന്നാണു പറഞ്ഞി രിക്കുന്നത്.

greeshma-4 ഗ്രീഷ്മ

ഗ്രീഷ്മ എന്ന പേര് എല്ലാവരും മറന്നിരിക്കുന്നു. നാട്ടിലും വീട്ടിലും സ്കൂളിലും കൂട്ടുകാർക്കിടയിലുമൊക്കെ അവൾ ജാനിക്കുട്ടിയാണ്. വരുൺ പറഞ്ഞതുപോലെ ഗ്രീഷ്മയുടെ സ്വാഭാവി കാഭിനയമാണു ജാനിക്കുട്ടി എന്ന കഥാപാത്രം ഇത്രയേറെ ജനപ്രീതി നേടാനുളള കാരണം.

ഗ്രീഷ്മയക്കു ശേഷം വേദികയായിരുന്ന ജാനിക്കുട്ടിയെ അവതരിപ്പിച്ചത്. ഇപ്പോൾ ജാനകിയുടെ ടീനേജ് പ്രായത്തിൽ വരു ന്നത് നികിതയാണ്. 

greeshma-2 ഗ്രീഷ്മ

‘മഞ്ഞുരുകും കാല’ത്തിനു ശേഷം ഗ്രീഷ്മ അഭിനയിച്ച സീരി യലാണ് ‘വിശ്വരൂപം’ ഇതിൽ ഒരു അന്ധബാലികയുടെ വേഷ മായിരുന്നു. അതിനുശേഷം ‘പുനർജനി’യിൽ ബീന ആന്റണി യുടെ പേരക്കുട്ടി അന്നമോളെ അവതരിപ്പിച്ചു. ഇപ്പോൾ ഗ്രീഷ്മ അഭിനയിക്കുന്ന സീരിയൽ ‘അനാമികയാണ്’. സ്നേ ഹവീട് എന്ന അനാഥാലയത്തിൽ എത്തിപ്പെടുന്ന അനാമിക യുടെ കഥയാണിത്. ആലപ്പുഴ കലവൂരിൽ സെന്റ് ജോസഫ്സ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണു ഗ്രീഷ്മ എന്ന കൊച്ചു കലാകാരി. ആക്സിസ് ബാങ്കിൽ ജോലിയുളള കണി യാംപറമ്പിൽ രാജേഷ്കുമാറാണ് ഗ്രീഷ്മയുടെ അച്ഛന്‍. ഗ്രീഷ്മയ്ക്ക് ഒരു കൊച്ചനുജനുണ്ട് – നാലു വയസ്സുകാരൻ അഭിഷേക്. 

greeshma-1 ഗ്രീഷ്മ

ജാനകിയുടെ വളർച്ചയുടെ അഞ്ചു ഘട്ടങ്ങളിലൂടെ കഥ പറയു കയാണ് ‘മഞ്ഞുരുകും കാലം’ ഇതിൽ ജാനിക്കുട്ടിയുടെ 9 മുതൽ 11 വയസ്സുവരെയുളള  കാലഘട്ടം വളരെ പ്രധാനമാ യിരുന്നു. ഇതിലെ അഭിനയത്തിനു മികച്ച ചൈൽഡ് ആർട്ടി സ്റ്റിനുളള സവാക്ക് അവാർഡ് ഗ്രീഷ്മയെ തേടിയെത്തി, ഏതാനും മാസങ്ങൾക്കു മുൻപ്. 

Your Rating: