Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷറപ്പോവയും ദിമിത്രോവും ഇനി രണ്ടുവഴിക്ക്

sharapova with dimitrov

ടെന്നീസ് ലോകത്തെ ഗോൾഡൻ കപ്പിൾസ് എന്നറിയപ്പെടുന്ന മരിയ ഷറപ്പോവയും കാമുകൻ ഗ്രിഗർ ദിമിത്രോവും പിരിഞ്ഞു. ഒരു വിദേശ ചാനലിനു നൽകിയ അഭിമുഖത്തിൽ ദിമിത്രോവ് തന്നെയാണ് ഇരുവരും പിരിഞ്ഞ കാര്യം വ്യക്തമാക്കിയത്. 2012ൽ ടെന്നീസ് പരിശീലനത്തിനിടയൊണ് ഇരുപത്തിയെട്ടുകാരിയായ ഷറപ്പോവയും ഇരുപത്തിനാലുകാരനായ ദിമിത്രോവും തമ്മിൽ അടുപ്പത്തിലാകുന്നത്. ഞങ്ങൾക്കിടയിൽ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്നും ടെന്നീസിലും ജീവിതത്തിലും ഷറപ്പോവയ്ക്ക് എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും ദിമിത്രോവ് പറഞ്ഞു. ഇപ്പോൾ കളിയിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും അതിന്റെ ഫലം ഉടൻ കാണാനാവുമെന്നും ദിമിത്രോവ് കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ ഷറപ്പോവ ഇതുവരെ തന്റെ നിലപാടു വ്യക്തമാക്കിയിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.