Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈലിക്കു കാണിക്കാൻ ഇനിയൊന്നും ബാക്കിയില്ല

miley5 ൈമലി സൈറസ്

പലവർണത്തിലുള്ള അമിട്ടുകൾ വിരിഞ്ഞിറങ്ങുന്ന ഗംഭീരൻ വെടിക്കെട്ടിനു മുന്നോടിയായി സാംപിൾ വെടിക്കെട്ടു നടത്തിയ പോലെയായിരുന്നു അത്. എംടിവിയുടെ വിഡിയോ മ്യൂസിക് അവാർഡ് നൈറ്റിൽ അവതാരകയായി ഗായിക ൈമലി സൈറസാണ് ഇത്തവണയെത്തുന്നതെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ ആരാധകലോകം കാത്തിരിക്കുന്നതാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ അല്ലെങ്കിൽത്തന്നെ അരപ്പിരി ലൂസ് സ്റ്റൈലുമായി നടക്കുന്ന മൈലി എങ്ങനെ വരുമെന്നായിരുന്നു ഫാഷൻ ലോകത്തെ ചർച്ച.

miley2 മൈലി സൈറസ്

എന്തായാലും തന്റെ വരവ് ഒരൊന്നൊന്നര വരവായിരിക്കുമെന്ന് അവാർഡ് നൈറ്റ് നടക്കുന്നതിന് മണിക്കൂറുകൾക്കു മുൻപേ മൈലി പ്രഖ്യാപിച്ചു. കുളിയ്ക്കുന്നതിനു മുന്നോടിയായെടുത്ത നഗ്ന സെൽഫി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ഈ ഇരുപത്തിരണ്ടുകാരി കാഴ്ചക്കാരുടെ പ്രതീക്ഷകളെ ചൂടുപിടിപ്പിച്ചത്.

miley1 മൈലി സൈറസ്

കരുതിയതുപോലെത്തന്നെ സംഭവിച്ചു. തുണിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല എന്ന മട്ടിലായിരുന്നു എംടിവി അവാർഡ് വേദിയിലേക്കുള്ള മൈലിയുടെ വരവ്. സിൽവർ സ്ട്രിപ്പുകൊണ്ടും അലുക്കുകൾ കൊണ്ടും അത്യാവശ്യം നാണം മറച്ചായിരുന്നു റെഡ് കാർപറ്റിലേക്കുള്ള പ്രവേശനം. പോണിടെയിലും കെട്ടി ഒരു സിൽവർ ബൂട്ടും കൂടിയിട്ടതോടെ സ്റ്റൈലിനൊരു കുറവുമുണ്ടായില്ല.

miley4 മൈലി സൈറസ്

ലൊസാഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിൽ അവാർഡ് നൈറ്റിനെത്തിയവരെല്ലാം പകച്ചുപോകും വിധമായിരുന്നു മൈലിയുടെ അവതാരക വേഷങ്ങൾ. അതും പലതരത്തിൽ. ചിലത് മാന്യമായപ്പോൾ മറ്റു ചിലത് മറയ്ക്കേണ്ടത് പേരിനു മാത്രം മറച്ച അവസ്ഥയിലായിരുന്നു. മാത്രവുമല്ല മാധ്യമങ്ങൾക്കു മുന്നിൽ കഞ്ചാവ് ജോയിന്റ് കത്തിച്ചും കക്ഷി വിവാദത്തിനു തീപിടിപ്പിച്ചു.

miley3 മൈലി സൈറസ്

നൃത്തപ്രകടനങ്ങളിലെല്ലാം അശ്ലീലത്തിന്റെ അതിപ്രസരമെന്നായിരുന്നു മാധ്യമങ്ങൾ മൈലിയ്ക്കു നേരെ വിമർശനമുന്നയിച്ചത്. അതുകൊണ്ടൊന്നും പക്ഷേ പാട്ടുകാരിക്കൊരു കുലുക്കവുമില്ല. അവസാനത്തെ പാട്ടിനു മുന്നോടിയായി സ്റ്റേജിൽത്തന്നെ ഒരു തിരശീലയ്ക്കു പിറകിൽ നിന്നായിരുന്നു മൈലി വസ്ത്രം മാറിയതു പോലും. അതും പരിപാടി ലൈവായി ടെലികാസ്റ്റ് ചെയ്യുന്നതിനിടെ. ക്യാമറ മൈലിയെ ചുറ്റിപ്പറ്റി നിൽക്കുന്ന സമയത്ത് പെട്ടെന്ന് മാറിടം അനാവൃതമാക്കിയും മൈലി ഞെട്ടിച്ചുകളഞ്ഞു.

miley6 മൈലി സൈറസ്
miley7 മൈലി സൈറസ്

സെൻസർ പോലും ചെയ്യാൻ പറ്റാതെ, അവാർഡ് നൈറ്റ് കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിനു പേർ ഈ കാഴ്ച കണ്ടതോടെ ഇതും വിവാദമായിട്ടുണ്ട്. ഈ നഗ്നതാപ്രകടനത്തിന്റെ കാര്യം എംടിവിയും മൈലിയും അറിഞ്ഞുകൊണ്ടു ചെയ്തതാണെന്ന് ഒരുവിഭാഗം, അല്ലെന്ന് മറുവിഭാഗം. എന്തായാലും അവാർഡ് വാങ്ങാനെത്തിയവരെയും നൽകാനെത്തിയവരെയുമെല്ലാം ഒരു മൂലയ്ക്ക് തള്ളിയിട്ട് എംടിവി നൈറ്റിലെ താരം മൈലി തന്നെയായിരുന്നുവെന്നതിൽ ആർക്കും യാതൊരു സംശയവുമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.