Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിപ്പീൻസിന്റെ ട്രിക്‌സ മിസ് ഏഷ്യ, ഇന്ത്യയുടെ അങ്കിത റണ്ണറപ്പ്, ചിത്രങ്ങൾ

triska-miss-asia മിസ് ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പീൻസിന്റെ ട്രിക്സ മരീ മരാനിയ. ചിത്രം : ടോണി ഡൊമിനിക്

ഫിലിപ്പീൻസിന്റെ ട്രിക്സ മരീ മരാനിയ 2016–ലെ മണപ്പുറം മിസ് ഏഷ്യ കിരീടം ചൂടി. ബലാറസിന്റെ യുവേനിയ വസിൽവ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യയുടെ അങ്കിത കാരാട്ട് സെക്കൻഡ് റണ്ണറപ്പുമായി. 

miss-asia2016 മിസ് ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പീൻസിന്റെ ട്രിക്സ മരീ മരാനിയെ അഭിനന്ദിക്കുന്ന റഷ്യൻ താരം. ചിത്രം : ടോണി ഡൊമിനിക്

പെഗാസസ് നടത്തിയ രണ്ടാമത് മിസ് ഏഷ്യ സൗന്ദര്യ മൽസരത്തിലെ വിജയികളെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡി വി.പി.നന്ദകുമാർ കിരീടം അണിയിച്ചു. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടന്ന മൽസരത്തിൽ ഏഷ്യയിലെയും യൂറേഷ്യയിലെയും 18 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ പങ്കെടുത്തു.

സബ് ടൈറ്റിൽ വിജയികൾ:

miss-asia-final-round സബ് ടൈറ്റിൽ വിജയികൾ. ചിത്രം: ടോണി ഡൊമിനിക്

ബെസ്റ്റ് നാഷനൽ കോസ്റ്റ്യൂം: ചെറിൽ ജൊവാൻ (മലേഷ്യ), മിസ് കൺജീനിയാലിറ്റി: കിൻഹ ഹാദൻ (ഭൂട്ടാൻ), മിസ് പെർഫക്ട് ടെൻ: ചമത്ക ശന്ത (ശ്രീലങ്ക), മിസ് ബ്യൂട്ടിഫുൾ ഫേസ്: നിലൂഫർ (ഇറാൻ), മിസ് ബ്യൂട്ടിഫുൾ സ്മൈൽ: വലേറിയ (മൊൾഡോവ), മിസ് ബ്യൂട്ടിഫുൾ ഹെയർ: ഷിറിൻ റസുലോവ (ഉസ്ബക്കിസ്ഥാൻ), മിസ് വ്യൂവേഴ്സ് ചോയിസ്: കിൻഹ ഹാദൻ (ഭൂട്ടാൻ)

miss-asia-final-round1 സബ് ടൈറ്റിൽ വിജയികൾ. ചിത്രം: ടോണി ഡൊമിനിക്

മിസ് കാറ്റ് വോക്ക്: യൂലിയ ദിദോവ (കസഖ്സ്ഥാൻ), മിസ് ബ്യൂട്ടിഫുൾ ഐസ്: ലൈല നോവ്രുസോവ (അസർബൈജാൻ), മിസ് ടാലന്റ്: ട്രിക്സ മരീ മരാനിയ (ഫിലിപ്പീൻസ്), മിസ് ബ്യൂട്ടിഫുൾ സ്കിൻ: ടെറ്റ്യാന ഷിമുകോവ (യുക്രെയ്ൻ), മിസ് ഫൊട്ടോജനിക്ക്: യുവേനിയ വസിൽവ (ബലാറസ്), മിസ് പഴ്സനാലിറ്റി: അങ്കിത കാരാട്ട് (ഇന്ത്യ).

ankita-karat-india മിസ് ഏഷ്യ മൽസരത്തിൽ സെക്കൻഡ് റണ്ണറപ്പായ ഇന്ത്യയുടെ അങ്കിത കാരാട്ട്. ചിത്രം: ടോണി ഡൊമിനിക്
Your Rating: