Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വസുന്ദരിപട്ടം ഫ്രഞ്ച് സുന്ദരിക്ക് , ചിത്രങ്ങൾ കാണാം 

miss-universe1

ഇത്തവണത്തെ വിശ്വസുന്ദരിപട്ടം ഫ്രാൻസ് സ്വന്തമാക്കി. ഫ്രഞ്ച് സുന്ദരി ഐറിസ്  മിറ്റാനറിയാണ് പതിനായിക്കണക്കിനു കാണികളെ സാക്ഷി നിർത്തി വിശ്വസുന്ദരി കിരീടത്തിൽ മുത്തമിട്ടത്. 85  ൽ പരം രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് ഐറിസ് വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരിച്ച സുന്ദരിമാരുടെ കൂട്ടത്തിൽ ഏറ്റവും ആത്മവിശ്വാസമുള്ള മുഖമായിരുന്നു ഐറിസിന്റെത് എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. 

miss-universe2

24  കാരിയായ ഐറിസ് ദന്തൽ കോളേജ് വിദ്യാർത്ഥിനിയാണ്. മിസ് ഹെയ്തി , മിസ് കൊളംബിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലായി ഇടം പിടിച്ചു. അവസാന റൗണ്ടിൽ ആഗോള അഭയാർത്ഥി പ്രശനത്തെക്കുറിച്ചും തുറന്ന അതിർത്തികളെക്കുറിച്ചുമാണ് ഐറിസ് സംസാരിച്ചത്. 

miss-universe3

ഫ്രാൻസ് നേരിടുന്ന അഭയാർത്ഥി പ്രശ്നങ്ങളും അതിനുള്ള പ്രതിരോധ മാർഗംങ്ങളും ഐറിസ് പങ്കുവച്ചു. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ മിസ് കൊളംബിയയും മിസ് ഹെയ്തിയും ശക്തമായ രീതിയിൽ തന്നെ മത്സരിച്ചിരുന്നു. ഡ്രഗ് വാർ നിർത്തണമെന്ന ആവശ്യവും കൂട്ടത്തിൽ വന്നു.

miss-universe4