Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റിലെ കല്യാണ സീസൺ തുടരുന്നു, മോഹിത് ശർമയും വിവാഹിതനായി

Mohit Sharma മോഹിത് ശർമയ്ക്കും വധു ശ്വേതയ്ക്കും ഒപ്പം ക്രിക്കറ്റ്താരം പർവീന്ദർ അവാന

ക്രിക്കറ്റ് ലോകത്തെ യുവതാരങ്ങൾക്ക് വിവാഹത്തിന് അനുകൂല സമയമാണിതെന്നു തോന്നുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഹർഭജന്‍ സിങ്, യുവരാജ് സിങ്, രോഹിത് ശർമ, ഇർഫാൻ പത്താൻ, റോബിൻ ഉത്തപ്പ എന്നിങ്ങനെ നിരവധി ക്രിക്കറ്റ് താരങ്ങൾ ബാച്ചിലർ ലൈഫിനോടു ഗുഡ്ബൈ പറഞ്ഞു കഴിഞ്ഞു. ക്രിക്കറ്റ് കല്ല്യാണപ്പട്ടികയിലെ ഒടുവിലത്തെ താരമാകുന്നത് മോഹിത് ശർമയാണ്. ദീർഘനാളത്തെ പ്രണയത്തിനു ശേഷം ഇന്നലെയാണ് മോഹിത് വിവാഹിതനായത്.

ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ശ്വേതയാണ് വധു. ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കണങ്കാലിനേറ്റ പരിക്കു മൂലം ഇപ്പോൾ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് മോഹിത്.

Your Rating: