Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഞ്ജലീനയുടെ നഗ്നചിത്രം വിൽപനയ്ക്ക്

anjalina ആഞ്ജലീനയുടെ 20 വർഷം പഴക്കമുള്ള നഗ്നചിത്രങ്ങൾ

1995ൽ ആദ്യമായി നായികവേഷത്തിൽ ഹോളിവുഡിൽ അരങ്ങേറുമ്പോൾ ആ‍ഞ്ജലീന ജോളിയ്ക്ക് വയസ്സ് 20. ഹാക്കേഴ്സ് എന്ന ആ ചിത്രത്തിലെ പ്രകടനത്തിലൂടെ ഹോളിവുഡിന്റെ ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ പദവിയിലേക്ക് നടന്നുകയറുകയായിരുന്നു ഈ അമേരിക്കക്കാരി. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ അതിലെ ടോംബോയ് സ്റ്റൈലിലുള്ള നായികയുടെ പിന്നാലെയായി മാധ്യമങ്ങളുടെ കണ്ണുകൾ. ഭാവിയിലെ താരമാണ് അവളെന്ന് ഉറപ്പിച്ച അമേരിക്കയിലെ സിനിമാ–ഫാഷൻ മാഗസിനുകൾ ഫോട്ടോഷൂട്ടിനായി ആഞ്ജലീനയുടെ സമയത്തിനു വേണ്ടി കാത്തുനിന്നു തുടങ്ങി. എന്തായാലും അവരുടെ ഊഹം തെറ്റിയില്ല. 20 വർഷത്തിനിപ്പുറം ഒട്ടേറെ ചിത്രങ്ങളിലെ മിന്നുംപ്രകടനങ്ങളിലൂടെ ഹോളിവുഡിലെ താരറാണിയാണിന്ന് ആഞ്ജലീന ജോളി. ഇപ്പോഴിതാ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയും റിലീസ് ചെയ്യാനൊരുങ്ങുന്നു. ഇക്കഴിഞ്ഞ ജൂണിൽ 40 വയസ്സും തികഞ്ഞു കക്ഷിക്ക്. അതിനിടെയാണ് പുതിയൊരു വാർത്തയെത്തിയിരിക്കുന്നത്. ആഞ്ജലീനയുടെ 20 വർഷം പഴക്കമുള്ള നഗ്നചിത്രങ്ങൾ വിൽപനയ്ക്കെത്തിയിരിക്കുന്നു.

anjelina-jolie-1 ഹാക്കേഴ്സിൽ ആഞ്ജലീന ജോളി

‘ഹാക്കേഴ്സി’ൽ തിളങ്ങി നിന്ന സമയത്ത് ഒരു അമേരിക്കൻ മാഗസിനു വേണ്ടിയെടുത്ത മൂന്നു ചിത്രങ്ങളാണ് ഫോട്ടോഗ്രാഫർ കെയ്റ്റ് ഗാണെർ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ എവിടെയും പ്രസിദ്ധീകരിക്കാതിരുന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ലണ്ടനിലെ സീബ്ര വൺ ഗാലറിയിലാണ് വിൽപനയ്ക്കെത്തിച്ചത്. 1800 പൗണ്ടാണ് വില (ഏകദേശം 1.81 ലക്ഷം രൂപ). കാലുകളിൽ ഒരു കറുത്ത റിബൺ മാത്രം ചുറ്റി താഴെ കൈകൾ ചേർത്ത് നിൽക്കുന്ന ചിത്രമാണ് ഇതിൽ ഏറെ ശ്രദ്ധേയം. ദേഹത്ത് വസ്ത്രങ്ങളില്ലെങ്കിലും മറയ്ക്കേണ്ടതെല്ലാം കൃത്യമായി മറച്ചിട്ടായിരുന്നു ചിത്രീകരണം. പിൻക്കാലത്ത് ഹോളിവുഡിന്റെ ഹരമായി മാറിയ ആഞ്ജലീനയുടെ ക്ലാസിക് ചുണ്ടുകൾക്ക് ലിപ്സ്റ്റിക് ഉപയോഗിച്ച് പ്രത്യേകമായൊരു എടുപ്പും നൽകിയിട്ടുണ്ട് ഫൊട്ടോഗ്രാഫർ. മറ്റു രണ്ട് ചിത്രങ്ങളും മുഖത്തിന്റെ ക്ലോസ് അപ്പുകളാണ്. താൻ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും പല പോസുകളും ആഞ്ജലീന തന്നെ സ്വയം തിരഞ്ഞെടുത്തതാണെന്നു പറയുന്നു കെയ്റ്റ്. അക്കാര്യത്തിൽ അവരുടെ കഴിവിനെയും പുകഴ്ത്തുന്നുണ്ട് ഫൊട്ടോഗ്രാഫർ.

anjelina-jolie-2 ‘ബൈ ദ് സീ’യിൽ നിന്നൊരു രംഗം

ആൻ ഹാത്തവേ, കാമറൺ ഡയസ്, പിജെ ഹാർവി, ജോൺ ഗല്ലിയാനോ, കെയ്റ്റ് മോസ്, കേറ്റ് ബ്ലാൻഷെറ്റ് തുടങ്ങി ഹോളിവുഡിലെ സംഗീതജ്ഞരുടെയും സെലിബ്രിറ്റികളുടെയുമെല്ലാം പ്രിയ ഫോട്ടോഗ്രാഫർമാരിലൊരാളാണ് കെയ്റ്റ്. ആഞ്ജലീന തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ബൈ ദ് സീ’ എന്ന ചിത്രം വൈകാതെ റിലീസിനൊരുങ്ങുകയാണ്. എഴുപതുകളിൽ നടക്കുന്ന ഈ കഥയിൽ ഭർത്താവ് ബ്രാഡ് പിറ്റിനൊപ്പമാണ് ആഞ്ജലീന അഭിനയിക്കുന്നത്. ഫ്രാൻസിലെ യാത്രയ്ക്കിടയിൽ അമേരിക്കൻ ദമ്പതിമാർ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നതാണ് സിനിമ. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രീമിയറും കഴിഞ്ഞു. 2005ൽ മിസ്റ്റർ ആൻഡ് മിസിസ് സ്മിത്ത് എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് ആഞ്ജലീന–ബ്രാഡ്പിറ്റ് ദമ്പതിമാർ ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.