Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് നടി നർഗീസ്

nargis നർഗീസ് ഫക്രി

ബോളിവുഡിന്റെ ബ്യൂട്ടി ഐക്കണ്‍ നർഗീസ് ഫക്രി എന്നും മാധ്യമങ്ങളുടെ പ്രിയപ്പെട്ട താരമാണ്. ഉദയ് ചോപ്രയുമായുള്ള ബ്രേക്അപ്പും ബോളിവുഡ് വിടുന്നുവെന്ന പ്രചരണവുമൊക്കെ നർഗീസ് ഫക്രിയ്ക്ക് എന്നും വാർത്തകളിൽ ഇടം നൽകിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ സ്വകാര്യ ജീവിതത്തെ അത്ര പരസ്യമാക്കുന്നതൊന്നും നർഗീസിന് ഇഷ്‌ടമായിരുന്നില്ല. എന്നാൽ അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയും വിവാഹത്തെയും കുറിച്ചൊക്കെ പങ്കുവച്ചിരിക്കുകയാണ് നർഗീസ്.

മരണത്തിനു മുന്നിൽ നിന്നും താൻ രക്ഷപ്പെട്ടത് ആയുര്‍വേദം കാരണമാണെന്നാണ് നർഗീസ് ഫക്രി പറയുന്നത്. ഒരിക്കൽ താൻ വിഷബാധിതയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആയിരിക്കാം വിഷം അകത്തു ചെന്നതെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. പരിശോധനയ്ക്കു ശേഷം ഡോക്ടർമാരെല്ലാം ഒരുപോലെ ഞെട്ടി, അത്രത്തോളം ഗുരുതരമായിരുന്നു തന്റെ അവസ്ഥ.

എല്ലാവരും കൈമലര്‍ത്തിയ ആ അവസ്ഥയിൽ നിന്നും തന്റെ ജീവൻ രക്ഷിച്ചത് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ആയുർവേദമാണ്. ആറുമാസത്തെ ആയുർവേദ ചികിത്സയ്ക്കു ശേഷം വീണ്ടുമൊരിക്കൽക്കൂടി പരിശോധിച്ചപ്പോൾ ഡോക്ടര്‍മാർക്കെല്ലാം അത്ഭുതമായിരുന്നു. എങ്ങനെയാണ് ഈ മാറ്റം സംഭവിച്ചതെന്നാണ് അവരെല്ലാം അത്ഭുതപ്പെട്ടത്.

വിവാഹത്തെക്കുറിച്ചും മുപ്പത്തിയാറുകാരിയായ നർഗീസിനു വ്യക്തമായ ധാരണയുണ്ട്. വിവാഹം എന്ന സങ്കൽപത്തിൽ നർഗീസിനു വിശ്വാസമേയില്ല. മിക്ക വിവാഹങ്ങളും പാതിവഴിയിൽ പിരിയുന്ന കാഴ്ചയാണിന്നു കാണുന്നത്. പലരും തങ്ങളുടെ പങ്കാളികളെ വഞ്ചിക്കുന്നു. വിവാഹം ഒരു ലേബൽ മാത്രമാണ്. സ്വതന്ത്രയായ, വിദ്യാസമ്പന്നയായ സ്ത്രീയാണു ഞാൻ. എനിക്കുള്ള പണം ഞാൻ തന്നെയുണ്ടാക്കുന്നു, അമ്മയെ പരിചരിക്കുന്നു. ഞാൻ സിങ്കിൾ ആണ്, അതുകൊണ്ടു തന്നെ എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാം, ആരുടെയും അനുവാദം ചോദിക്കേണ്ട കാര്യമില്ല- നർഗീസ് പറയുന്നു.
 

Your Rating: