Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യിൽ തോക്കുണ്ടോ സഹോദരി?

Navya നവ്യ

മലയാളം – തമിഴ് സിനിമകളിൽ നായിക വേഷം ചെയ്തതിനു ശേഷം ആദ്യമായി ഒരു സീരിയലിലേക്കു വലതു കാൽ വച്ചു കടന്നവൾ നവ്യ. അവിടെ നവ്യയെ കാത്തിരുന്നതോ, പകയു ടെ കനലുകൾ മനസ്സിലൊളിപ്പിച്ചു നടക്കുന്ന ഒരു തീവ്രവാദി പെൺകുട്ടിയുടെ വേഷം. ഓർക്കുക, വെറും തീവ്രവാദിയല്ല– മയക്കു മരുന്നിന്റെ അടിമയായ തീവ്രവാദി. അരും കൊലകൾ ചെയ്യാൻ മടിക്കാത്തവൾ.

നവ്യ ആദ്യമൊന്നു പകച്ചുവെങ്കിലും പിന്നെ, വരുന്നിടത്തുവച്ചു കാണാമെന്ന ധൈര്യത്തോടെ വെല്ലുവിളി സ്വയം ഏറ്റെടുത്തു. അങ്ങനെയാണു ‘പരസ്പരം’ സീരിയലിലെ തീവ്രവാദി പെണ്ണ് പ്രേമ ഉയിരെടുക്കുന്നത്. അതാകട്ടെ, നവ്യയുടെ അഭിനയമിക വിനാൽ കെങ്കേമമായി. തോക്കുകളും ബോംബുകൊണ്ടും മറുപടി പറയുന്ന ഈ കഥാപാത്രം അടുത്ത കാലത്തു കണ്ട നെഗറ്റീവ് കഥാപാത്രങ്ങളിൽ നിന്നു തീർത്തും വ്യത്യസ്ത മായി. മയക്കു മരുന്നു കുത്തിവച്ചതിനു ശേഷമുളള ആ മുഖ ത്തെ ഭാവപ്പകർച്ചകൾ അസാധാരണമായിരുന്നുവെന്നു പ്രേക്ഷകർ വിലയിരുത്തുന്നു. ഈ കഥാപാത്രത്തെക്കുറിച്ച് നവ്യ.

‘ഒരാണിനു മാത്രം ചെയ്യാൻ പറ്റുന്ന സാഹസികരംഗങ്ങളാണ് എന്നെ കാത്തിരുന്നത്. അടിയും വെടിയും കൊലപാതകവും തട്ടിക്കൊണ്ടു പോകലും ഒക്കെയുളള സീനുകൾ. ജീവിത ത്തിൽ കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാ യിരുന്നു പലതും. എല്ലാം വെല്ലുവിളി നിറഞ്ഞ രംഗങ്ങൾ. ഈശ്വരാ... എനിക്കെങ്ങനെ ഈ ധൈര്യം കിട്ടി എന്നു പല പ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തായാലും എല്ലാം ശുഭകര മായി. ഈ കഥാപാത്രം വിജയിച്ചുവെന്നു മനസ്സിലാക്കിയത് ആളുകളുടെ ചില പ്രതികരണങ്ങളിൽ നിന്നാണ്. അമ്പല ത്തിൽ ചെല്ലുമ്പോൾ ചിലരുടെ അടക്കം പറച്ചിലും വല്ലാത്ത നോട്ടവും. മറ്റു ചിലരുടെ മുഖത്ത് വെറുപ്പും ഭയവുമൊക്കെ മിന്നിമറയുന്നതു കാണാം. ഇപ്പോഴും തോക്കുമായിട്ടാണോ നടക്കുന്നതെന്നു ചിലരുടെ ചോദ്യം കേട്ടു ഞാൻ ഞെട്ടിത്ത രിച്ചിട്ടുണ്ട്’.

Navya നവ്യ

നവ്യ ആദ്യമായി മൂവി ക്യാമറയെ അഭിമൂഖീകരിക്കുന്നതു ‘ഫാദർ ഇൻ ലൗ’ എന്ന മലയാള സിനിമയ്ക്കു വേണ്ടിയാണ്. മാനസിക വിഭ്രാന്തിയുളള ഒരാളുടെ ഭാര്യയുടെ വേഷമായി രുന്നു അത്. അങ്ങനെ ആദ്യ സിനിമയിൽ നായികയാവാനുളള ഭാഗ്യം നവ്യയ്ക്കുണ്ടായി.

അതിനുശേഷം നവ്യ അഭിനയിച്ചത് ഒരു തമിഴ് സിനിമയിലാ യിരുന്നു. ചിത്രത്തിന്റെ പേര് ‘ശില്ലിന് ഒരു പയണം’ അതായത്, ‘തണുപ്പുളള ഒരു യാത്ര.’ ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷമായിരുന്നു നവ്യയ്ക്ക്. ആർ. വിശ്വ സംവിധാനം ചെയ്ത ഈ ചിത്രം ഹിറ്റായി. കോയമ്പത്തൂരും പരിസരങ്ങളിലുമാ യിരുന്നു ഷൂട്ടിങ്. ഈ സിനിമയുടെ ചിത്രീകരണത്തിനിട യിലുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു നവ്യ:

‘കോയമ്പത്തൂരിലെ ഒരു കൊടുംവനത്തിൽ വച്ചായിരുന്നു അന്നു ഷൂട്ടിങ് ഞങ്ങൾ പത്തു പേരടങ്ങുന്ന സംഘം ഉച്ച യോടെ ഉൾക്കാട്ടിലെത്തി. ആകാശം മറയ്ക്കുന്ന കറുത്ത കാട്. കാട്ടരുവിയിൽ നിന്നുളള ശബ്ദം കേൾക്കാം. ജീവിതത്തിൽ അതുവരെ കേൾക്കാത്ത ഏതോ പക്ഷികളുടെ കൂവലും ചിറകടിയൊച്ചയും. ഷൂട്ടിങ് പുരോഗമിക്കുകയാണ്. സമയം നാലുമണി! ഇനി രണ്ടു ഷോട്ടുകൾ മാത്രമേ ബാക്കിയുളളൂ. പെട്ടെന്ന് അകലെ ഒരു ശബ്ദം. ഞങ്ങൾ ഞെട്ടിത്തിരിഞ്ഞു. അപ്പോൾ കണ്ടത്, ദൂരെ നിന്നു മദിച്ചോടി വരുന്ന ഒരു കാട്ടാന! അവന്റെ ലക്ഷ്യം ഞങ്ങളാണ്. പിന്നെ, എല്ലാവരും നിലവിളി ച്ചുകൊണ്ട് ഓട്ടമായിരുന്നു. കാട്ടരുവിയിൽ ചാടിയും ഉരുണ്ടു വീണും കാട്ടുചെടികളിൽ കുരുങ്ങിയും ഒടുവിൽ ഞങ്ങൾ രക്ഷയുടെ തീരത്തെത്തി. ആ വനപ്രദേശം ഒറ്റയാന്റെ വിഹാര രംഗമാണെന്നും പലരെയും വക വരുത്തിയിട്ടുണ്ടെന്നും പിന്നീ ടാണ് അറിഞ്ഞത്’

Navya നവ്യ

നവ്യയുടെ ഒരു തമിഴ് സിനിമ കൂടി ഇനി റിലീസ് ചെയ്യാനുണ്ട്. പേര് ‘പാതൈ’. സംവിധായകൻ വിശ്വ ഈ ചിത്രത്തിൽ നായക വേഷം ചെയ്യുന്നു.

ഒരൊറ്റ സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കലാകാരി കണ്ണൂരിലെ പയ്യന്നൂർ സ്വദേശിനിയാണ്. ചുണ്ട പുളിങ്ങോം വിവിഎച്ച്എസിൽ പഠിക്കുമ്പോൾ കലാതി ലകമായിരുന്നു. ഭരതനാട്യം, മോണോ ആക്ട്, നാടോടി നൃത്തം, കഥാപ്രസംഗം എന്നിവയായിരുന്നു ഇനങ്ങൾ. ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലാ യിരുന്നു പ്ലസ്ടു പഠിച്ചത്. ഡിഗ്രി ഒന്നാം വർഷം കണ്ണൂർ എസ് എൻ കോളജിലായിരുന്നു. പിന്നീടു പ്രൈവറ്റായി പഠിച്ച് ഡിഗ്രി കംപ്ലീറ്റ് ചെയ്തു.

ഇപ്പോൾ എംബിഎയ്ക്കു പഠിക്കുകയാണു നവ്യ. കോളജ് പഠനകാലത്തും കലാരംഗത്തു നവ്യ സജീവമായിരുന്നു. മുംബൈയിൽ ഒരു കണ്‍സ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന നാരായണന്റെയും വീട്ടമ്മയായ സുശീലയുടെയും മകളാണു നവ്യ. ഒരു അനുജത്തിയുണ്ട്. ബിഎസ്.സി നഴ്സിങ്ങിനു പഠിക്കുന്ന കാവ്യ.

Navya നവ്യ

കല്യാണത്തെക്കുറിച്ചു നവ്യ ഇപ്പോൾ ആലോചിക്കുന്നില്ല. എംബിഎ കഴിഞ്ഞു വിദേശത്തു നിന്നു നല്ല ഓഫറുകൾ ലഭിച്ചാൽ അങ്ങോട്ടു പോകും. അതിനുശേഷം അഭിനയം. ധാരാളം സിനിമകൾ കാണാറുളള നവ്യയ്ക്കു തമിഴിനോടാണു കമ്പം. ഏറ്റവും ഒടുവിൽ കണ്ടത് ‘രജനി മുരുകൻ’. തമിഴിൽ നടൻ ശിവ കാർത്തികേയനെയും നടി ജ്യോതികയെയും നവ്യ ഇഷ്ടപ്പെടുന്നു.

തമിഴ്നാടിനോടു നവ്യയ്ക്കു എന്താണിത്ര ഇഷ്ടക്കൂടുതൽ? തമിഴിൽ രണ്ടു സിനിമകളിൽ നായികയായതു കൊണ്ടല്ല ഈ പൊന്നിഷ്ടമെന്നു നവ്യ പറയുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നു. അപ്പോൾ പിന്നെയെന്താണു നവ്യേ കാര്യം.