Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ലുക്കിൽ നിവിൻ പോളി, ചിത്രം ഡ്യൂപ്പർഹിറ്റ് !

Nivin Pauly നിവിന്‍

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കു കടന്നുവന്ന ആ താടിക്കാരൻ ഞൊടിയിടയിലാണ് പ്രേക്ഷകമനസുകളിൽ ഇടം നേടിയത്. പിന്നീടിങ്ങോട്ടിറങ്ങിയ സിനിമകളെല്ലാം ചലചിത്രലോകത്ത് ആ താരത്തിന്റെ ആധിപത്യം ഉറപ്പിക്കാൻ ഉതകുന്നവയായിരുന്നു. ആരാധകരുടെ കാര്യത്തിൽ അന്നും ഇന്നും ഈ യുവതാരം ഏറെ മുന്നിലാണ്. ഇപ്പോൾ മലയാളവും കടന്ന് തമിഴും തെലുങ്കും വരെയെത്തി നിൽക്കുകയാണ് ഈ നടന്റെ പ്രശസ്തി. പറഞ്ഞു വന്നത് നമ്മുടെ സ്വന്തം നിവിൻ പോളിയെക്കുറിച്ചാണ്.

സിനിമയിൽ മാത്രമല്ല സമൂഹമാധ്യമത്തിലും നിവിൻ മിന്നും താരമാണ്. അടുത്തിടെ നിവിൻ കിടിലൻ ലുക്കിൽ പോസു ചെയ്തെടുത്ത ഒരു ഫോട്ടോ അപ്‍ലോഡ് ചെയ്ത് 10 മിനിറ്റിനുള്ളിൽ 10,000 ലൈക്കാണ് നേടിയത്. ഇപ്പോഴത് മൂന്നു ലക്ഷത്തോട് അടുത്തുനിൽക്കുന്നു. താരത്തിന്റെ താടി ലുക്കിലുള്ള ചിത്രമായിരുന്നു സോഷ്യൽമീഡിയയിൽ വൈറലായത്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നിവിന്‍റെ പുതിയ ലുക്ക്.

Your Rating: