Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയെ തോൽപിച്ചാൽ പാകിസ്ഥാനു വേണ്ടി നഗ്ന നൃത്തം ചെയ്യുമെന്ന് മോഡൽ

Qandeel Baloch ഖന്ദീൽ ബലോച്ച്

ക്രിക്കറ്റ് മത്സരങ്ങൾ ആഘോഷരാവുകളുടേതാണ്. വാതുവെപ്പുകളുടെയും വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും ദിനങ്ങളാണ് ക്രിക്കറ്റ് രാവുകൾ. സ്വന്തം രാജ്യത്തിന്റെ വിജയത്തിനു വേണ്ടി ആവേശക്കൊടുമുടിയിലെത്തുന്നതിനിടയിൽ ചിലപ്പോൾ പ്രഖ്യാപനങ്ങളും ഇത്തിരി അതിരു കടന്നേക്കാം. ഇതാ ട്വന്റി20 തുടങ്ങിയപ്പോഴേക്കും ആരാധകരും വ്യത്യസ്ത തീരുമാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഓർക്കുന്നില്ലെ 2015ലെ ലോകകപ്പിൽ ഇന്ത്യ ജയിച്ചാൽ നഗ്നയായി പ്രത്യക്ഷപ്പെടും എന്നു പറഞ്ഞ പൂനം പാണ്ഡെയെ. ഇപ്പോഴിതാ സമാനമായ ഒരു വാദവുമായി മറ്റൊരു മോഡല്‍ വാർത്തകളിൽ ഇടം നേടുകയാണ്. പാകിസ്ഥാൻ ഇന്ത്യയെ തോൽപിച്ചാൽ താൻ നഗ്നനൃത്തം ചെയ്യുമെന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത് പാക് മോഡലും നടിയുമായ ഖന്ദീൽ ബലോച്ച് ആണ്.

മാർച്ച് 19നു നടക്കുന്ന ട്വന്റി20 മത്സരത്തിൽ ഇന്ത്യയെ തോൽപിക്കാൻ പാകിസ്ഥാനു കഴിയുകയാണെങ്കിൽ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയ്ക്കു വേണ്ടി താൻ നഗ്നയായി നൃത്തം ചെയ്യുമെന്നാണ് ഖന്ദീൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോയും അവർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ പ്രഖ്യാനം പാക് ടീമിനു പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് താരം. ദയവു ചെയ്ത് ഇത്തവണ ഇന്ത്യയ്ക്കെതിരെ പൊരുതി ജയിക്കണമെന്നും അങ്ങനെയാണെങ്കിൽ നിങ്ങൾ പറയുന്നതെന്തും താൻ ചെയ്യുമെന്നും ഖന്ദീൽ പറയുന്നുണ്ട്.

Your Rating: