Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമീറിന്റ മാറ്റങ്ങൾ ഇഷ്ടപ്പെടാതെ രണ്ട് പേർ

Aamir Khan

അവതരിച്ച സിനിമകളിലെല്ലാം വ്യത്യസ്തതകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ബോളിവുഡ് താരമാണ് ആമിർ ഖാൻ. തിരക്കഥകൾക്കും കഥാപാത്രങ്ങൾക്കും അനുസരിച്ച് ശരീരഘടനയിലുൾപ്പെടെ ഹോംവർക്ക് നടത്തുന്ന അപൂർവം സെലിബ്രിറ്റീസിലൊരാൾ. ഗജിനിയിലെ ആമിറിന്റെ എയ്റ്റ്പായ്ക്ക് കണ്ട പ്രേക്ഷകർ അന്നു തന്നെ കൊടുത്തു താരത്തിനൊരു ബിഗ് സല്യൂട്ട്. എന്നാൽ വേഷങ്ങൾക്കനുസരിച്ച് ആമിർ ശരീരഘടനയിൽ മാറ്റങ്ങൾ വരുത്തതിനെ ഒട്ടും ഇഷ്ടമല്ലാത്ത രണ്ടുപേർ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയുണ്ട്. മറ്റാരുമല്ല ആമിറിന്റെ അമ്മയും ഭാര്യയും. ഇരുവരും ആമിർ ഞൊടിയിടയിൽ ശരീരഭാരം വർധിപ്പിക്കുന്നതിലും കുറയ്ക്കുന്നതിലും അമിതമായി വ്യാകുലപ്പെടുന്നവരാണെന്ന് പറഞ്ഞത് ആമിർ തന്നെയാണ്. വരാനിരിക്കുന്ന ദാങ്കൽ എന്ന ചിത്രത്തിലെ റെസ്ലർ കഥാപാത്രത്തിനു വേണ്ടി 95 കിലോയോളം ആമിർ വർധിപ്പിച്ചതാണ് ഇപ്പോഴത്തെ ആശങ്കയ്ക്കു കാരണം. താൻ ശരീരം വച്ചു കളിക്കുകയാണെന്നാണ് അവരുടെ വിചാരം. തൂക്കം വർധിപ്പിച്ചത് തന്റെ ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും ആമിർ പറഞ്ഞു. ദംഗാലിന്റെ ഷൂട്ടിങ് പൂർത്തിയാവുന്നതോടെ ഭാരമെല്ലാം കുറച്ച് പഴയ പികെ സ്റ്റൈലിൽ എത്തുമെന്നും ആമിർ കൂട്ടിച്ചേർത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.