Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരി രാജകുമാരന് വിവാഹ അഭ്യര്‍ഥനയുമായി ബുഷിന്റെ മകൾ

Prince Harry ഹാരി രാജകുമാരനും ബാർബറ ബുഷും

ആരെങ്കിലും കണ്ടാലോ എന്ന അമിതഭയം കാരണം തനിക്ക് ഒരു ഗേൾഫ്രണ്ട് പോലുമില്ലെന്നു കഴിഞ്ഞ ദിവസം ഹാരി രാജകുമാരൻ പറഞ്ഞതേയുള്ളൂ. ദേ വന്നു കാമുകിയാകാനുള്ള ഓഫർ. ഹാരി രാജകുമാരനോട് തൻറെ ഇരട്ട സഹോദരിയെ കാമുകിയാക്കിക്കൂടെയെന്ന് ചോദിച്ചിരിക്കുന്നത് മറ്റാരുമല്ല ജോർജ് ഡബ്ള്യു ബുഷിന്റെ മകൾ ജെന്ന ബുഷാണ്. ഒരു സ്വകാര്യ ടെലിവിഷൻ അഭിമുഖത്തിലാണ് ജെന്ന സഹോദരി ബാർബറ ബുഷിനു വേണ്ടി പ്രൊപ്പോസ് ചെയ്തത്.

ഹാരിയ്ക്ക് താല്‍പര്യമുണ്ടെങ്കിൽ ഇപ്പോൾ ബാർബറ അവെയ‌്‌ലബിൾ ആണെന്നും തമാശരൂപേണ ജെന്ന പറഞ്ഞു, അത് നമുക്ക് പിന്നീട് സംസാരിക്കാമെന്ന് ചിരിയോടെ ഹാരി. സ്വകാര്യ ടെലിവിഷൻ ചാനലിലെ കറസ്പോണ്ടൻറാണ് ജെന്ന ബുഷ്. ബാർബറ ഇപ്പോൾ സിംഗിൾ ആണെന്നും ഹാരിയപ്പോലെ തന്നെ അവർക്കും കുഞ്ഞുങ്ങളെ വേണമെന്നും പറഞ്ഞ ജെന്ന ഹാരി രാജകുമാരനെ ബ്രദർ- ഇൻ-ലോ എന്നു കളിയായി വിളിക്കാനും മറന്നില്ല.

അഭിമുഖത്തിന് ശേഷം ബാർബറയുടെ ഫോൺ നമ്പർ തരാമെന്നും, ഇതൊക്കെ അറിഞ്ഞാൽ ബാർബറ തന്നെ ശരിയാക്കുമെന്നും ജെന്ന പറഞ്ഞു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് കോർപ്സിൻറെ സ്ഥാപകയാണ് 34-കാരിയായ ബാർബറ. കാമുകിമാർ പലതുണ്ടായിരുന്നെങ്കിലും ഹാരി രാജകുമാരൻ ഇപ്പോൾ സിംഗിളാണത്രേ. ഏതായാതും ഒരു രാജകീയ വിവാഹത്തിന് സാധ്യതയുണ്ടോയെന്ന് കാത്തിരുന്നു കാണാം..