Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയും സെക്‌സി ഹെയര്‍ സ്റ്റൈലിസ്റ്റും തരംഗമാകുന്നു

priyanka-castillo

ബോളിവുഡ് നടിയും അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തെ  പുതിയ സെന്‍സേഷനുമായ പ്രിയങ്ക ചോപ്ര എല്ലാ അര്‍ത്ഥത്തിലും ഒരു ആഗോള താരമായി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് ഡ്രാമ ത്രില്ലറായ ക്വാന്‍ടിക്കോയിലൂടെ ശ്രദ്ധേയയായ പ്രിയങ്ക തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ ഇന്റര്‍നെറ്റിൽ വീണ്ടും തരംഗമാവുകയാണ്.

ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ ബ്യൂട്ടി ഇഷ്യുവിന് വേണ്ടിയുള്ള പ്രിയങ്കയുടെ  ഫോട്ടോഷൂട്ടാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. ലൊസാഞ്ചൽസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സെക്‌സി ഹെയര്‍ സ്റ്റൈലിസ്റ്റ് കാസ്ടില്ലോയുമൊത്താണ് ഫോട്ടോഷൂട്ട് എന്നതായിരുന്നു ശ്രദ്ധേയം. ഹോളിവുഡ് സുന്ദരിമാരെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ ഒരുക്കുന്നവരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്നതായിരുന്നു  ഫോട്ടോഷൂട്ടിന്റെ ഉദ്ദേശ്യം.


കാസ്ടില്ലോ പ്രിയങ്കയുമായി  ഫണ്‍ ഗെയിം കളിക്കുന്ന വിഡിയോയും ഹോളിവുഡ്  റിപ്പോര്‍ട്ടറിന്റെ പുതിയ ബ്യൂട്ടി പതിപ്പിന്റെ ഭാഗമായി റിലീസ് ചെയ്തിട്ടുണ്ട്. പ്രിയങ്കയെ തന്റെ  ഹെയര്‍ സ്റ്റൈലിസ്റ്റ് എത്രമാത്രം മനസിലാക്കിയിട്ടുണ്ട് എന്ന് കാണിക്കുന്നതാണ് വിഡിയോ. പ്രിയങ്ക ബ്രേക്ഫാസ്റ്റിന് എന്ത് കഴിക്കും, മേക്ക് അപ്പ്, സ്റ്റൈല്‍ ലുക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം കസ്ടില്ലൊ പറയുന്നു.  മുപ്പത്തിനാലുകാരിയായ പ്രിയങ്കയെ റിസ്‌ക് ടേക്കര്‍ എന്നാണ് ഹെയര്‍ സ്റ്റൈലിസ്റ്റ്  വിശേഷിപ്പിക്കുന്നത്.

Your Rating: