Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരു മിനിറ്റി'ൽ വിജയിച്ച് രാഹുൽ

rahul rajasekharan model രാഹുല്‍ 'മിനിറ്റ് ടു വിൻ ഇറ്റ് വേദിയില്‍

അൻപത് രാജ്യങ്ങൾ പിന്നിട്ട് കേരളം കീഴടക്കിയ മത്സര വേദി, 'മിനിറ്റ് ടു വിൻ ഇറ്റി'ന് തിരശീല വീഴുമ്പോൾ കേരളം ആകാംഷയോടെ കാത്തിരുന്ന നിമിഷത്തിനുകൂടിയാണ് വിരാമമാകുന്നത്. മിനിറ്റിന്റെ വേദി ആർക്കു സ്വന്തം? ഇനി അതിന് ഒരു ഉത്തരം മാത്രം; രാഹുൽ രാജശേഖരൻ. മുംബൈയിൽ നിന്നുമെത്തിയ മോഡൽ കൂടിയായ രാഹുൽ, 'മിനിറ്റ് ടു വിൻ ഇറ്റി'ലെ ആദ്യ മത്സരംകൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീറും വാശിയും നിറഞ്ഞ അന്തിമ പോരാട്ടത്തിനൊടുവിലാണ് രാഹുൽ 'മിനിറ്റ് ടു വിൻ ഇറ്റി'ന്റെ ആദ്യ സീസണിലെ വിജയകിരീടം ചൂടിയത്. 'മിനിറ്റ് ടു വിൻ ഇറ്റി'ന്റെ ഭാഗമായതിനെക്കുറിച്ചും വ്യക്തി ജീവിതത്തിനെക്കുറിച്ചും രാഹുൽ പ്രേക്ഷകരോട്....

ആൻഡ് ദി ഗെയിം സ്റ്റാർട്സ് ഹിയർ....

അച്ഛനാണ് ടെലിവിഷനിൽ 'മിനിറ്റ് ടു വിൻ ഇറ്റ്' കണ്ട് അതിൽ പങ്കെടുക്കണം എന്നു പറഞ്ഞത്.അങ്ങനെ പങ്കെടുക്കാൻ താല്പര്യം കാണിച്ചു ഞാൻ മെയിൽ അയച്ചു. പക്ഷെ ഓഡിഷനിൽ പങ്കെടുക്കാൻ വിളിക്കുമ്പോൾ ഞാൻ മുംബൈയിലായിരുന്നു. അതുകൊണ്ട് വരാൻ സാധിക്കില്ല എന്നു വിചാരിച്ചിരിക്കുമ്പോഴാണ് കേരളത്തിൽ ഒരു മോഡലിങ് ഷൂട്ട് വരുന്നത്. ഷൂട്ടിന് വന്ന കൂട്ടത്തിൽ ഞാൻ ഓഡിഷനും പങ്കെടുത്തു. അങ്ങനെയാണ് ഞാൻ ആദ്യം 'മിനിറ്റ് ടു വിൻ ഇറ്റി'ന്റെ ഭാഗമാകുന്നത് .

rahul rajasekharan model രാഹുല്‍ 'മിനിറ്റ് ടു വിൻ ഇറ്റ് വേദിയില്‍

മിനിറ്റിന്റെ വേദിൽ

ഒരുപാട് സ്റ്റേജ് ഷോ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഞാൻ ഇങ്ങനെ ഒരു ഗെയിം ഷോയിൽ പങ്കെടുക്കുന്നത്. വളരെ രസകരമായ കളികളാണ് 'മിനിറ്റ് ടു വിൻ ഇറ്റി'ലേത്. അതുകൊണ്ടു തന്നെ വളരെ ആവേശകരമായി മത്സരിക്കാൻ സാധിക്കും. പിന്നെ അവതാരക നൈല ഉഷ വളരെ നല്ല പ്രോത്സാഹനമാണ് നൽകിയത്. പക്ഷേ ആദ്യം മത്സരിച്ചപ്പോൾ നിർഭാഗ്യവശാൽ ഒരുപാടു മുന്നോട്ടു പോകാൻ സാധിച്ചില്ല.

മിനിറ്റിലെ വിജയി

'മിനിറ്റ് ടു വിൻ ഇറ്റ്' ഫിനാലെയിൽ മത്സരിക്കാൻ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ്സ് ആയിരുന്നു. ഫിനാലെ എപ്പിസോഡ് മത്സരാർത്ഥികളുടെ ഒരു ഒത്തുചേരൽ വേദി കൂടിയായിരുന്നു. വീണ്ടും ഇതുപോലൊരു വലിയ വേദിയുടെ ഭാഗമാക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.

ഞാനും എന്റെ ഫാമിലിയും

അച്ഛൻ അമ്മ പിന്നെ ഒരു ചേച്ചിയുമാണ് എനിക്കുള്ളത്. ചേച്ചി ഫിൻലൻഡിൽ ജോലിചെയ്യുന്നു. ഞങ്ങൾ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. നാട്ടിൽ വൈക്കമാണ് സ്ഥലം.

rahul rajasekharan model മാർക്കറ്റിംഗ് രംഗത്ത് ജോലിചെയ്യുന്നതിനിടയിലാണ് ഞാൻ മോഡലിങ് ആദ്യമായി ചെയ്യുന്നത്. അക്കാലത്ത് പാർട്ട് ടൈമായിട്ടായിരുന്നു മോഡലിങ്

മോഡലിങ് രംഗത്ത് ചുവടുറപ്പിച്ച്...

മാർക്കറ്റിംഗ് രംഗത്ത് ജോലിചെയ്യുന്നതിനിടയിലാണ് ഞാൻ മോഡലിങ് ആദ്യമായ് ചെയ്യുന്നത്. അക്കാലത്ത് പാർട്ട് ടൈമായിട്ടായിരുന്നു മോഡലിങ്. പിന്നീട് അതിൽ അവസരങ്ങൾ കൂടി വന്നപ്പോൾ മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചു. നാലു വർഷമായി മോഡലിങ് രംഗത്തേക്ക് വന്നിട്ട്. ഇതിനിടയ്ക്ക് നൂറിലധികം പരസ്യങ്ങളുടെ മോഡലായി.

മിസ്റ്റർ ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ്

മോഡലിങിന്റെ അടുത്ത പടിയായിട്ടാണ് മിസ്റ്റർ ഇന്ത്യയിൽ പങ്കെടുക്കുന്നത്. മുംബയിൽ വെച്ചായിരുന്നു ഓഡിഷൻ. അവിടെന്നു ടോപ് 50യിൽ തെരഞ്ഞെടുക്കപ്പെട്ടു. അവിടെനിന്നും മിസ്റ്റർ ഇന്ത്യ 2015 ഫസ്റ്റ് റണ്ണർ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടതുവരെയുള്ള യാത്ര വളരെ വെല്ലുവിളിനിറഞ്ഞതായിരുന്നു.

rahul rajasekharan model സിനിമയാണ് എന്റെ സ്വപ്നം. നല്ല ഓഫറിനു വേണ്ടി കാത്തിരിക്കുകയാണ്.

എന്റെ ഫിറ്റ്നസ് രഹസ്യം

സെൽഫ് കുക്കിങ്ങാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് കഴിക്കുന്നത്. ജിമ്മിങ്, മാർഷൽ ആർട്സ്, സൈക്ലിങ് തുടങ്ങി ഫിറ്റ്നസ് ആക്ടിവിറ്റീസ് സ്ഥിരം ചെയ്യാറുണ്ട്.

ശേഷം സ്‌ക്രീനിൽ

സിനിമയാണ് എന്റെ സ്വപ്നം. നല്ല ഓഫറിനു വേണ്ടി കാത്തിരിക്കുകയാണ്. രണ്ട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. മലയാള സിനിമയിൽ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം.