Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നും ഇന്നും സൗന്ദര്യത്തിൽ റാണി!

Rani Mukherjee റാണി മുഖർജി

വശീകരിക്കുന്ന കണ്ണുകളും ഒഴുകിക്കിടക്കുന്ന തലമുടിയും തുടുത്ത ശരീരവും. കുഛ് കുഛ് ഹോതാ ഹേ എന്ന ചിത്രത്തിലൂടെ ആരാധക മനസിൽ കുടിയേറിയ റാണിമുഖർജി എന്ന ബംഗാളി സുന്ദരി അഴകിലും അഭിനയ മികവിലും തിളങ്ങി നിൽക്കുകയാണ് 38–ാം വയസിലും.

ഹെയർ

Rani Mukherjee റാണി മുഖർജി

കണ്ണുകൾ കഴിഞ്ഞാൽ റാണിയുടെ ഏറ്റവും സുന്ദരമായതു നീണ്ട തലമുടി തന്നെ. തിളങ്ങുന്ന മുടി വെറുതെ അഴിച്ചിട്ടാണ് റാണിയെ മിക്കവാറും കാണാനാവുക. അധികം ഹെയർ സ്റ്റൈൽ പരീക്ഷണങ്ങളൊന്നും നടത്താറില്ല.

സ്കിൻ

Rani Mukherjee റാണി മുഖർജി

സ്കിന്നിന്റെ കാര്യത്തിൽ അമിത കെയർ ആണ് താരത്തിന്. ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ് എന്നും ചെയ്യും. ദിവസവും നാലു ലീറ്റർ വെള്ളം കുടിക്കും. ശരീരത്തിലെ അഴുക്കുകൾ പുറത്തു കളഞ്ഞ് തിളങ്ങുന്ന സ്കിൻ ലഭിക്കാൻ ഇതിനേക്കാൾ നല്ല വഴിയില്ല തന്നെ.

കണ്ണ്

Rani Mukherjee റാണി മുഖർജി

കണ്ണുകളാണ് റാണിയുടെ എല്ലാം. അതുകൊണ്ടു തന്നെ കെയറിങ് കൂടും. റോസ് വാട്ടർ കൊണ്ടുള്ള ടോണർ ഇടയ്ക്കിടെ കണ്ണിൽ ഒഴിക്കും. അതോടെ കണ്ണിനു നല്ല കൂളിങ് കിട്ടും. കണ്ണിന് ക്ഷീണം അനുഭവപ്പെടുമ്പോഴും ഈ ടോണർ ആണുപയോഗിക്കുന്നത്.

ഡയറ്റ് (വെയിറ്റ് കുറയ്ക്കുന്ന സമയങ്ങളിൽ)

Rani Mukherjee റാണി മുഖർജി

വണ്ണം വയ്ക്കുന്ന പ്രകൃതം ആയതുകൊണ്ട് ഭക്ഷണകാര്യത്തിൽ അമിത ശ്രദ്ധയാണുള്ളത്. വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങളുമൊന്നും ഡൈനിങ് ടേബിളിൽ അടുപ്പിക്കില്ല. രാവിലെയും വൈകിട്ടും ഗ്രീൻ ടീ. ഇടനേരങ്ങളിൽ കരിക്കിൻ വെള്ളം, ജീരകവെള്ളം, അലോവേര ജ്യൂസ്. ഉച്ചയ്ക്കും രാത്രിയിലും പുഴുങ്ങിയ പച്ചക്കറികളും ‌സാലഡും ഒരു ചപ്പാത്തിയും. ബ്രേക്ക് ഫാസ്റ്റിനൊപ്പം ഒരു ഗ്ലാസ് പഴച്ചാറ്. അരമുറി പുഴുങ്ങിയ ഏത്തക്കയും.

വർക്ക് ഔട്ട്

Rani Mukherjee റാണി മുഖർജി

യോഗയാണ് ഇഷ്ട എക്സർസൈസ്. അതാകുമ്പോൾ ശരീരവും മനസും റിലാക്സ്ഡ് ആകും. ഷൂട്ടിങ് വൈകുന്നതിനാൽ രാവിലെ തന്നെ ജിം എക്സർസൈസ് അല്ലെങ്കിൽ യോഗ ചെയ്യും. ഒന്നും പറ്റിയില്ലെങ്കിൽ ചെറുതായി ജോഗിങ് ചെയ്യും. എയ്റോബിക്സിനോടും ഇഷ്ടം തന്നെ. ജിമ്മിൽ ആദ്യം അര മണിക്കൂർ സ്ട്രെച്ചിങ് എക്സർസൈസ്. ആഴ്ചയിൽ മൂന്നു ദിവസം ഉറപ്പായും യോഗ ചെയ്യും.

Your Rating: