Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫിയിൽ തീരുന്നതല്ല സ്ത്രീകളുടെ പ്രശ്നങ്ങൾ; റിച്ച ചദ്ദ

Richa Chadha

സെൽഫി കൊണ്ടു പരിഹരിക്കാവുന്നതല്ല സ്ത്രീകളുടെ പ്രശ്നങ്ങൾ എന്ന് പ്രശസ്ത ബോളിവുഡ് താരം റിച്ച ചദ്ദ. പ്രധാനമന്ത്രിയുടെ സെൽഫി വിത് ഡോട്ടർ ക്യാംപയിനോടു പ്രതികരിക്കുകയായിരുന്നു റിച്ച. സെൽഫി വിത് ഡോക്ടർ പ്രചാരണം മനോഹരം തന്നെയാണ്, എന്നാൽ സ്ത്രീകളുടെ പ്രശ്നങ്ങൾ ഒരു സെൽഫിയിലൂടെ പരിഹരിക്കാവുന്നതല്ലെന്നാണ് റിച്ച വ്യക്തമാക്കിയത്. സെൽഫി വിത് ഡോട്ടർ നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. സ്മാർട്ഫോൺ ഉള്ളവരെ മാത്രം ലക്ഷ്യമിട്ടിരിക്കുന്ന പ്രചാരണ പരിപാടി. സ്ത്രീധനം, ലൈംഗികഅതിക്രമം, പീഡനം തുടങ്ങിയവയൊന്നും സെൽഫിപ്പരിപാടിയിലൂടെ പരിഹരിക്കപ്പെടില്ലെന്നും റിച്ച പറഞ്ഞു.

വരുന്ന ജൂലൈ 24ന് പുറത്തിറങ്ങുന്ന മാസാൻ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയ്ക്കിടെയായിരുന്നു റിച്ചയുടെ പ്രതികരണം. അച്ഛൻ-മകൾ ബന്ധത്തെ മുൻനിർത്തിയുള്ള ചിത്രമാണ് മാസാൻ. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് സെൽഫി വിത് ഡോട്ടർ എന്ന ആശയത്തിന് മോദി സർക്കാർ തുടക്കം കുറിച്ചത്. പെൺമക്കൾക്കൊപ്പം മാതാപിതാക്കൾ സെൽഫിയെടുത്ത് അവ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കലാണ് സെൽ വിത് ഡോട്ടർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.