Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗ്രഹിച്ചതു മോഡലിങ്, ഒടുവില്‍ നീലചിത്രനായികയായി !

 Saki Kozai സാകി കോസായ്

നീലചിത്രരംഗത്തേക്കു കടന്നുവരുന്നവരിൽ പലരും ആ മേഖലയോടുള്ള ആഭിമുഖ്യത്തോടെ കടന്നുവരുന്നവരല്ല മറിച്ച് ചതിയിലൂടെ വന്നെത്തി മറ്റു മാർഗങ്ങളൊന്നുമില്ലാതെ നിലനിന്നുപോകുന്നവരാണ്. ജപ്പാൻ നീലചിത്ര നായിക സാകി കോസായിയും വഞ്ചനയിലൂടെ തന്നെ നീലചിത്രനായികയാക്കിയ കാലത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ്.

വെളുത്തു മെലിഞ്ഞ് സുന്ദരിയായിരുന്നു സാകി കോസായ് എന്ന പെൺകുട്ടി. മോഡലിങ് ഭ്രാന്തുമായി നടന്ന ആ കാലത്തിലാണ് ടോക്കിയോ നഗരത്തിൽ വച്ച് മോഡലിങ് ഏജൻസിയിൽ നിന്നുള്ള ഒരാള്‍ ഒരു ജോലി വാഗ്ദാനം ചെയ്യുന്നത്. അന്ന് ഇരുപത്തിനാലു വയസു മാത്രമായിരുന്നു സാകിയുടെ പ്രായം. കൂടുതൽ ഒന്നും ആലോചിക്കാതെ ആവേശത്തോ‌ടെ അയാൾ പരിചയപ്പെടുത്തിത്തന്ന ഏജൻസിയുമായി കരാറിൽ ഒപ്പുവച്ചു. അതിരുകവിഞ്ഞ ആഹ്ലാദത്തോടെ ആദ്യദിവസം ജോലിക്കെത്തിയപ്പോഴാണ് താനൊരു പടുകുഴിയിലേക്കാണു വീണതെന്ന് സാകിക്കു മനസിലായത്. അതൊരു മോഡലിങ് ഏജൻസി ആയിരുന്നില്ല, പകരം ക്യാമറയ്ക്കു മുന്നിൽ സെക്സ് ആയിരുന്നു അവർക്കു വേണ്ടിയിരുന്നത്.

വസ്ത്രം ഉരിയാനാവാതെ കരച്ചിൽ മാത്രമായിരുന്നു തന്റെ മറുപടിയെന്ന് ഓർക്കുന്നു മുപ്പതുകാരിയായ സാകി. ഇരുപതോളം പേര്‍ തനിക്കു ചുറ്റും നിൽക്കുകയാണ്, അത്തരത്തിൽ വളയപ്പെ‌ട്ടു നില്‍ക്കുമ്പോൾ ഒരു സ്ത്രീക്കും മറുത്തൊന്നും പറയാൻ കഴിയില്ല. കരാറിന്റെ പേരു പറഞ്ഞും ഭീഷണിപ്പെടുത്തിയുമൊക്കെ അവർ എപ്പോഴും നിരന്തരം പീഢിപ്പിച്ചു കൊണ്ടിരിക്കുകയായിരിക്കും, നിയമവശങ്ങളെക്കുറിച്ചു വേണ്ട ധാരണയില്ലാത്ത പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് ഇതിൽപ്പെടുന്നവരിലേറെയും. കരാറിന്റെ പേരും പറഞ്ഞു കരിയറിൽ ശ്രദ്ധ ചെലുത്താനായി വീട്ടുകാരുമായുള്ള സംസംർഗം പോലും ഏജൻസികൾ വേണ്ടെന്നു വെപ്പിച്ചു- സാകി പറയുന്നു.

നീലചിത്ര വ്യവസായത്തിനു പേരുകേട്ട ജപ്പാനിൽ പക്ഷേ ആ മേഖലയിലെ കറുത്ത വശങ്ങളെക്കുറിച്ചു ചർച്ച ചെയ്യപെടാറേയില്ല. അതിൽ ജോലി ചെയ്യേണ്ടി വരുന്നവർ അനുഭവിക്കുന്ന ദുരിതങ്ങളേറെയും പുറംലോകം അറിയുന്നതേയില്ല. ഒരുവർഷത്തിൽ ഏതാണ്ട് 30,000 അഡൽട് ചിത്രങ്ങളാണ് ജപ്പാനിൽ നിന്നായി പുറത്തിറങ്ങുന്നത്. അവയിലോരോന്നിലും അഭിനയിക്കുന്നതും സാകിയെപ്പോലെ മറ്റൊരു വഴിയുമില്ലാതെ കുടുങ്ങിയവരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.